ad
Deshabhimani

അറിയാത്ത അഭ്യർഥന അംഗീകരിക്കരുത്; മൈ കുവൈത്ത് ആപ്പിൽ ജാഗ്രതാനിർദേശം

Mobile Phone
വെബ് ഡെസ്ക്

Published on Sep 11, 2026, 06:37 PM | 1 min read

കുവൈത്ത് സിറ്റി : ‘മൈ കുവൈത്ത് മൊബൈൽ ഐഡി’ ഉപയോക്താക്കൾക്ക്‌ ജാഗ്രതാനിർദേശവുമായി രാജ്യത്തെ സിവിൽ ഇൻഫർമേഷൻ അതോറിറ്റി (പിഎസിഐ). ആപ്പിൽ ലഭിക്കുന്ന അഭ്യർഥനകൾ അംഗീകരിക്കുംമുമ്പ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. ഉപയോക്താവ് സ്വയം ആരംഭിക്കാത്ത സേവനങ്ങളുമായോ ഇടപാടുകളുമായോ ബന്ധപ്പെട്ട അഭ്യർഥനകൾ അംഗീകരിക്കരുതെന്നും നിർദേശത്തിലുണ്ട്‌.


അഭ്യർഥന അയച്ച സേവനദാതാവിന്റെ വിവരങ്ങളും അനുമതി ആവശ്യപ്പെടുന്നതിന്റെ കാരണവും കൃത്യമായി പരിശോധിച്ചശേഷം മാത്രമേ അംഗീകാരം നൽകാവൂ. വ്യക്തിഗത വിവരങ്ങൾ പങ്കിടാൻ ആവശ്യപ്പെടുന്ന അഭ്യർഥനകളിലും പ്രത്യേക ജാഗ്രത വേണമെന്ന് അതോറിറ്റി വ്യക്തമാക്കി. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും മൊബൈൽ ഐഡിയുടെ ദുരുപയോഗം തടയാനുമാണ് മുന്നറിയിപ്പ്. സംശയകരമായതോ ഉപയോക്താവ് ആരംഭിക്കാത്തതോ ആയ അഭ്യർഥനകൾ അംഗീകരിക്കാതെ നിരസിക്കണമെന്നും അധികൃതർ നിർദേശിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home