ad
Deshabhimani

മമിതയ്ക്ക് പിന്നാലെ ഹാട്രിക്കുമായി അനിഷ്മ; തമിഴകം കീഴടക്കി മലയാളി നടിമാർ

anishma anilkumar
വെബ് ഡെസ്ക്

Published on Sep 11, 2026, 07:07 PM | 1 min read

കൊച്ചി: തമിഴകത്ത് എന്നും മലയാളി താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കാറുള്ളത്. നയൻതാര മുതൽ മമിത ബൈജു വരെ നീളുന്ന പട്ടികയിലേക്ക് പുതുയൊരാളുകൂടിയെത്തി. മലയാളികളുടെ പ്രിയപ്പെട്ട അനിഷ്മ അനിൽകുമാർ ഹാട്രിക് ഹിറ്റുമായാണ് തമിഴിലെ മുൻനിര നായികമാർക്കൊപ്പമെത്തിയിരിക്കുന്നത്.സമീപകാലത്തായി റിലീസായ അനിഷ്മയുടെ 'സിറൈ', 'യൂത്ത്', 'മൊദരാത്രി'എന്നീ മൂന്ന് ചിത്രങ്ങളും വമ്പൻ ഹിറ്റായി. നായിക കഥാപാത്രമായാണ് മൂന്ന് ചിത്രത്തിലും അനിഷ്മ വേഷമിട്ടിരുന്നത്.


പിന്നീട് 'പൂവന്‍', 'തെക്ക് വടക്ക്', 'ഐ ആം കാതലന്‍', 'മരണമാസ്സ്' എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. മലയാള സിനിമയിൽ നായിക നിരയിലേക്ക് വളരുന്നതിനൊപ്പം തമിഴിലും തന്റേതായ ഇടം രൂപപ്പെടുത്തിയിട്ടുണ്ട അനിഷ്മ. വെട്രിമാരന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സുരേഷ് രാജകുമാരി സംവിധാനം ചെയ്ത 'സിറൈ' (2025)യിലൂടെയാണ് തമിഴ് സിനിമയിലേക്ക് അനിഷ്മയെത്തുന്നത്. 3 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 32 കോടി ബോക്സ് ഓഫീസ് കളക്ഷന്‍ നേടി. ചിത്രത്തിലെ 'നീലോത്തി' എന്ന ഗാനം പാന്‍-ഇന്ത്യന്‍ ശ്രദ്ധ നേടിക്കൊടുത്തു.


തമിഴ് നടൻ കരുണാസിന്റെ മകന്‍ കെന്‍ കരുണാസ് സംവിധാനം ചെയ്ത 'യൂത്ത്' എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചിരുന്നു. 6 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം 82 കോടിയോളം കളക്ഷന്‍ നേടി. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. രാജാ കറുപ്പസാമി സംവിധാനം ചെയ്ത് റിഷികാന്ത് നായകനായ 'മോദരാത്രി'യാണ് അവസാനം പുറത്തിറങ്ങിയ അനിഷ്മയുടെ തമിഴ് ചിത്രം. ആഗസ്ത് 21നായിരുന്നു ചിത്രത്തിന്റെ റിലീസ്. അഭിനയിച്ച മൂന്ന് തമിഴ് ചിത്രങ്ങളും ബ്ലോക്ബസ്റ്റര്‍ ഹിറ്റുകളായതോടെ തമിഴില്‍ ഹാട്രിക് ഹിറ്റടിച്ച നായികയായി അനിഷ്മ മാറി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home