എംഡിഎംഎ കേസ്: കാവ്യയുടെയും നീഷ്‌മയുടെയും ജിജിലിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി

നീഷ്‌മ, ജിജിൽ കുര്യാക്കോസ്, കാവ്യ
വടകര: അധ്യാപികമാർ ഉൾപെട്ട എംഡിഎംഎ പണമിടപാട് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ വടകര എൻഡിപിഎസ് കോടതി സ്‌പെഷ്യൽ ജഡ്ജ് അന്യാസ് തയ്യിൽ തള്ളി. പേരാമ്പ്ര ബിആർസിയിലെ അധ്യാപികമാരായ മൂന്നാം പ്രതി കാവ്യ, നാലാം പ്രതി ആവള സ്വദേശി നീഷ്‌മ എന്നിവരുടെയും, അഞ്ചാം പ്രതി ഡെലിവറി ബോയി ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്റെയും ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
ജിജിൽ കുര്യാക്കോസ് പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിലും പ്രതിയാണ്.
ഈ കേസിലെ ഒന്നാം പ്രതി വടകര താഴെ അങ്ങാടി സ്വദേശി സഫ്‌വാൻ 60 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞതിനാൽ വടകര എൻഡിപിഎസ് കോടതിയും, രണ്ടാം പ്രതി പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപിക കീർത്തനക്ക് ഹൈക്കോടതിയും കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.
കീർത്തന, കാവ്യ, നീഷ്മ തുടങ്ങിയവർ അഞ്ചാം പ്രതിയായ ജിജിൻ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചതായും ആറു മാസം കൊണ്ട് ഒരു കോടിയിലേറെ രൂപ ജിജിൻ കുര്യാക്കോസിന്റെ അകൗണ്ടിലൂടെ ഇടപാട് നടത്തിയതായും അന്വേഷക സംഘം കണ്ടെത്തിയിരുന്നു. മുഖ്യ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.









0 comments