കുവൈത്തിൽ നാട് കടത്തപ്പെട്ട പ്രവാസികൾ വ്യാജ പാസ്പോർട് ഉപയോഗിച്ച് തിരിച്ചെത്തിയതായി കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതുതായി നടപ്പിലാക്കിയ ബയോമെട്രിക് വിരലടയാളം പ്രക്രിയ പൂർത്തിയായതോടെ നാടുകടത്തപ്പെട്ട നൂറുകണക്കിന് പ്രവാസികള്‍ കുവൈത്തില്‍ തിരിച്ചെത്തിയതായി പ്രാദേശിക അറബ് മാധ്യമം റിപ്പോർട്ട് ചെയ്തു .
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഗാർഹിക തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിവരാണ് അധികവും. 20 വര്‍ഷം മുൻപ് നാട് കടത്തപ്പെട്ടവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. നാടുകടത്തപ്പെട്ട വ്യക്തികള്‍ വ്യാജ പാസ്‌പോർട് ഉൾപ്പെടെ മറ്റ് രേഖകള്‍ ഉപയോഗിച്ച് തിരിച്ചെത്തിയതായാണ് കണ്ടെത്തിയത്.
മുൻകാലങ്ങളിൽ ഫോട്ടോ അടിസ്ഥാനത്തിലുള്ള തിരിച്ചറിയൽ പ്രക്രിയ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാൽ, സംശയം തോന്നിയാൽ മാത്രം വിരലടയാള പരിശോധന നടത്തുകയായിരുന്നു. ഇത്തരത്തിൽ തിരിച്ചെ ത്തിയവർ പിടിക്കപ്പെടാതെ പല തവണ രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്യുകയും തിരിച്ചുവരികയും ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. മാത്രവുമല്ല നിരവധി തവണ ഇവരുടെ താമസ രേഖ തടസ്സങ്ങൾ കൂടാതെ പുതുക്കുകയും ചെയ്തിട്ടുണ്ട്.









0 comments