ad
Deshabhimani

സ്വദേശി പാർപ്പിട മേഖലയിൽ കുടുംബേതര താമസം; പരിശോധന കടുപ്പിച്ച്‌ കുവൈത്ത്‌

kuwait residency violations
വെബ് ഡെസ്ക്

Published on Aug 25, 2026, 01:22 PM | 1 min read

കുവൈത്ത് സിറ്റി : സ്വദേശി പാർപ്പിട മേഖലകളിൽ കുടുംബേതരമായി താമസിക്കുന്ന പുരുഷന്മാരെ കണ്ടെത്താനായി പരിശോധന കടുപ്പിച്ച്‌ കുവൈത്ത്. ഇതിനായി രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും പ്രത്യേക ഫീൽഡ് സംഘങ്ങൾ രൂപീകരിച്ചതായി കുവൈത്ത് നഗരസഭ അറിയിച്ചു. ഇത്തരം മേഖലകളിൽ കുടുംബേതരമായി താമസിക്കുന്നവരുടെ സാന്നിധ്യം കണ്ടെത്തുക, വിവരങ്ങൾ ശേഖരിക്കുക, പ്രദേശവാസികളുടെ സൗകര്യങ്ങളെയും സാമൂഹിക ഘടനയെയും ബാധിക്കുന്ന നിയമലംഘനങ്ങൾ തടയുക എന്നിവയാണ് സംഘങ്ങളുടെ പ്രധാന ചുമതലകൾ.


നടപടികൾക്കായി ആഭ്യന്തര മന്ത്രാലയം, വൈദ്യുതി-–ജലം-–പുനരുപയോഗ ഊർജ മന്ത്രാലയം, മാനവശേഷി അതോറിറ്റി, പരിസ്ഥിതി അതോറിറ്റി തുടങ്ങിയ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായുള്ള ഏകോപനം ശക്തമാക്കി. ഫീൽഡ് സംഘങ്ങൾ നടത്തുന്ന പരിശോധനകളുടെ വിശദമായ റിപ്പോർട്ടുകൾ നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സമർപ്പിക്കും. നിയമലംഘനം കണ്ടെത്തിയ വീടുകളുടെ എണ്ണം, സ്വീകരിച്ച നടപടികൾ, തുടർനടപടികളുടെ പുരോഗതി തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയാകും റിപ്പോർട്ടുകൾ.


സ്വദേശി പാർപ്പിട മേഖലകളിലെ വീടുകൾ കുടുംബേതര പുരുഷന്മാർക്ക് വാടകയ്‌ക്ക്‌ നൽകുന്ന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മുൻകാലത്തിലേതുപോലെ മുന്നറിയിപ്പിൽ മാത്രം നടപടി ഒതുങ്ങില്ല. ആവശ്യമെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കൽ, പിഴ ചുമത്തൽ തുടങ്ങിയ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home