ad
Deshabhimani

അസമിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ഹോംസ്റ്റേയിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു

rape attempt
വെബ് ഡെസ്ക്

Published on Aug 25, 2026, 01:48 PM | 1 min read

ഗുവാഹത്തി: അസമിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ഹോംസ്റ്റേയിൽ കൂട്ടബലാത്സംഗം ചെയ്തു. അസമിലെ കാമ്രൂപ് ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗോൾപാറ സ്വദേശിയായ പരമേശ്വർ നാഥ് എന്ന യുവാവ് പെൺകുട്ടിയെ സൗകുച്ചിയിലെ 'രംഗ്മാൻ ഗ്രാന്റ് ഹോംസ്റ്റേ'യിൽ എത്തിക്കുകയായിരുന്നു.


തുടർന്ന് രാത്രി മുഴുവൻ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം പാൻബസാറിന് സമീപം വഴിയരികിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പരമേശ്വർ നാഥ്, ഹിർകജ്യോതി ദാസ്, വിശാൽ ബറുവ, ലക്ഷീധർ നാഥ്, റെജിപ് അലി എന്നിവരെയാണ് ദാദര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ വിശാൽ ബറുവയും ലക്ഷീധർ നാഥും സംഭവമുണ്ടായ ഹോംസ്റ്റേയിലെ ജീവനക്കാരാണ്.


ഞായറാഴ്ച ഉച്ചമുതൽ കാണാതായ പെൺകുട്ടിയെ ചൊവ്വാഴ്ച പുലർച്ചെ പാൻബസാറിലെ പാനി ടാങ്കിക്ക് സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കാമ്രൂപ് എസ്എസ്പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home