പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കൽ: അലയടിച്ച് യുവജന പ്രതിഷേധം

ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: ശരത് കൽപാത്തി
കോഴിക്കോട്: പാലക്കാട് റെയിൽവെ ഡിവിഷൻ വെട്ടിമുറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ സംസ്ഥാനത്തെങ്ങും ഡിവൈഎഫ്ഐ പ്രതിഷേധം വിവിധ. റെയിൽവെ സ്റ്റേഷനുകളിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിൽ നൂറുകണക്കിന് യുവാക്കൾ പങ്കെടുത്തു.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് അഖിലേന്ത്യ വൈസ് പ്രസിഡൻറ് വി വസീഫ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് അഖിലേന്ത്യ വൈസ് പ്രസിഡൻറ് വി വസീഫ് ഉദ്ഘാടനം ചെയ്യുന്നു |
ഫോട്ടോ: മിഥുൻ അനില മിത്രൻ
ഡിവൈഎഫ്ഐ നേതൃത്വത്തിൽ കണ്ണൂർ റയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: മിഥുൻ അനില മിത്രൻ
ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു |
ഫോട്ടോ: ശരത് കൽപാത്തി
ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ കാസർകോട് ജില്ലാ പ്രസിഡന്റ് രതീഷിനെ പൊലീസ് വളയുന്നു |
ഫോട്ടോ: ശരത് കൽപാത്തി
പാലക്കാട് ഡിവിഷനിൽനിന്ന് മംഗളൂരു ഭാഗം വെട്ടിമാറ്റി മൈസൂരുവിൽ ലയിപ്പിച്ചാണ് റെയിൽവേ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഉത്തരവിറക്കിയത്. ഒക്‌ടോബർ ഒന്നുമുതൽ പ്രാബല്യത്തിലാകും. കഞ്ചിക്കോട് കോച്ച് ഫാക്‌ടറി നിഷേധിച്ച കേന്ദ്രസർക്കാരിൽനിന്ന് കേരളത്തിനുള്ള തുടർപ്രഹരമാണിത്. ഇതോടെ പാലക്കാട് ഡിവിഷന്റെ വലിയ വരുമാന സ്രോതസ്സ് അടയും. ചരക്കുനീക്കത്തിൽ 90ശതമാനവും മംഗളൂരുമേഖലയില്‍ നിന്നാണ്. 2.75 കോടിയാണ് നിലവിൽ പ്രതിദിന വരുമാനം. നഷ്‌ടത്തിന്റെ പേരിൽ ക്രമേണ പാലക്കാട് ഡിവിഷനെ തഴയാനും ഇത് ഇടയാക്കും. വരുമാനം കുറയുന്നതോടെ പുതിയ ട്രെയിനുകളും പാതകളും നിലയ്‌ക്കും.
കേന്ദ്രസർക്കാരിന്റെ കേരളവിരുദ്ധ നടപടിക്കെതിരെ വരുംദിവസങ്ങളിലും പ്രക്ഷോഭം ശക്തമാക്കാനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം.









0 comments