ad
Deshabhimani

ഇറാൻ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത്

kuwaith flag
വെബ് ഡെസ്ക്

Published on Jun 27, 2026, 08:45 PM | 1 min read

കുവൈത്ത് സിറ്റി : ബഹ്റൈന്റെ പരമാധികാരത്തിനുനേരെയുള്ള ലംഘനമാണ് ആക്രമണമെന്ന് കുവൈത്ത് വിദേശമന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി. നടപടി ബഹ്റൈന്റെ ദേശീയ സുരക്ഷയ്‌ക്കും സ്ഥിരതയ്‌ക്കും നേരിട്ടുള്ള ഭീഷണിയാണ്‌. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ഇത്തരം നടപടികൾ ദുർബലപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി.

അപലപിച്ച് ബഹ്‌റൈൻ


മനാമ : രാജ്യത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച്‌ ബഹ്‌റൈൻ. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണം ബഹ്‌റൈന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണ്‌. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്‌ക്ക്‌ നേരിട്ടുള്ള ഭീഷണിയാണിതെന്നും വിദേശമന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി. ആക്രമണങ്ങളും ഭീഷണികളും രാജ്യത്തിന്റെ ദൃഢനിശ്ചയത്തെയോ ദേശീയ ഐക്യത്തെയോ ദുർബലപ്പെടുത്തില്ല. പരമാധികാരവും ദേശീയ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനുള്ള അവകാശം ബഹ്‌റൈനുണ്ട്‌. രക്ഷാസമിതി പ്രമേയങ്ങൾ നടപ്പാക്കാനായി ഐക്യരാഷ്‌ട്രസംഘടന അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home