ad
Deshabhimani

ബേപ്പൂരിൽ ബഷീർ ഫെസ്റ്റ് ഇന്ന് മുതൽ

a
വെബ് ഡെസ്ക്

Published on Jul 03, 2026, 01:12 AM | 1 min read

ഫറോക്ക്

​വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിനത്തോടനുബന്ധിച്ച് ബഷീർ സ്മാരകമായ ബേപ്പൂർ "ആകാശമിഠായി’ കേന്ദ്രീകരിച്ച് നടത്തുന്ന "ബഷീർ ഫെസ്റ്റ്’ വെള്ളി പകൽ രണ്ടിന് വൈലാലിൽ വീട്ടുവളപ്പിൽ നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും. പി എ മുഹമ്മദ് റിയാസ് എംഎൽഎ അധ്യക്ഷനാകും. വിശ്വസാഹിത്യകാരന്റെ 32-ാം ചരമവാർഷികദിനാചരണത്തോടനുബന്ധിച്ച് ബേപ്പൂർ ബിസി റോഡ് ആകാശമിഠായിയിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ വിവിധ പരിപാടികൾ നടക്കും. തിങ്കൾ രാവിലെ 10ന് ബഷീർ ദിനം സുഭാഷ് ചന്ദ്രൻ ഉദ്ഘാടനംചെയ്യും. ഡെപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീ അധ്യക്ഷയാകും. ഡോ. എം എൻ കാരശേരി സ്മാരക പ്രഭാഷണം നടത്തും. കെ ഇ എൻ, ഡോ. ഖദീജ മുംതാസ് എന്നിവർ പങ്കെടുക്കും. പകൽ 11ന് കുട്ടികൾക്കായി ചിത്രരചനയും 2.30ന് ഭിന്നശേഷി കുട്ടികളുടെ സംഗമവും കലാവിരുന്നും ഡോ. റോഷൻ ബിജിലി ഉദ്ഘാടനംചെയ്യും. ​ആറിന് രാവിലെ 10ന് ആരംഭിക്കുന്ന വിവിധ പരിപാടികൾ മേയർ ഒ സദാശിവൻ ഉദ്ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home