ad
Deshabhimani

അനധികൃത സ്ഥലംമാറ്റത്തിനെതിരെ കെഎസ്ഇബി ജീവനക്കാർ പ്രതിഷേധിച്ചു

kseb stsff

അനധികൃത സ്ഥലംമാറ്റത്തിനെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ നടത്തിയ ധർണ സിഐടിയു ജില്ലാ കമ്മിറ്റി അംഗം എ പി ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 03, 2026, 01:48 AM | 1 min read

ആലുവ


ജീവനക്കാരെ അനധികൃതമായി സ്ഥലംമാറ്റിയ നടപടിക്കെതിരെ കെഎസ്ഇബി തൊഴിലാളികളുടെ പ്രതിഷേധം. ആലുവ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ മാനദണ്ഡം മറികടന്ന് നടത്തിയ സ്ഥലംമാറ്റ ഉത്തരവിനെതിരെയാണ് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ പ്രതിഷേധിച്ചത്.


സിഐടിയു ജില്ലാ കമ്മിറ്റി അംഗം എ പി ഉദയകുമാർ ഉദ്ഘാടനം ചെയ്തു.

വർക്കേഴ്‌സ് അസോ. ഡിവിഷൻ പ്രസിഡന്റ്‌ എ ഡി ഷൈജു അധ്യക്ഷനായി. സിഐടിയു ദേശീയ സെക്രട്ടറി ദീപ കെ രാജൻ, പി ഇക്ബാൽ, സി എൽ ലീഷ്, കെ കെ പൗർണമി, ടി എം സുമേഷ്, കെ ഇന്ദുലേഖ, എ ആർ രാജേഷ്, കെ പി സലിം, എം എ മുഹമ്മദ്, അശോക് ആനന്ദ്, സനൽ കുമാർ, ലെബിൻ ജേക്കബ്, സി പി ഇന്ദ്രജിത് എന്നിവർ സംസാരിച്ചു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home