ad
Deshabhimani

നാളെ പുലർച്ചെ കേപ് വെർദെയോട്

print edition കരുതലോടെ അർജന്റീന

messi argentina

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jul 03, 2026, 02:44 AM | 1 min read

മയാമി: ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെ മുമ്പിൽ ലോകചാമ്പ്യൻമാർ അണിനിരക്കുന്നു. ലോകകപ്പ്‌ റ‍ൗണ്ട്‌ ഓഫ്‌ 32ൽ നവാഗതരായ കേപ്‌ വെർദെയെ നേരിടാനിറങ്ങുമ്പോൾ അർജന്റീന കരുതലിലാണ്‌. കടലാസിലെ കണക്കുകളാകില്ല കളത്തില്ലെന്ന്‌ ലയണൽ മെസിക്കും കൂട്ടർക്കും നന്നായി അറിയാം. റാങ്കിങ്ങിൽ ഒന്നാമതാണ്‌ ലാറ്റിനമേരിക്കൻ പോരാളികൾ. കേപ്‌ വെർദെ 67.


എന്നാൽ അരങ്ങേറ്റ ലോകകപ്പിൽ സ്‌പെയ്‌ൻ, ഉറുഗ്വായ്‌, സ‍ൗദി അറേബ്യ ടീമുകളെ സമനിലയിൽ തളച്ചെത്തുന്നവർ നിസ്സാരക്കാരല്ല. നാളെ പുലർച്ചെ മൂന്നരയ്‌ക്ക്‌ മയാമിയിലാണ്‌ പോരാട്ടം. കിരീടം നിലനിർത്താനുള്ള അർജന്റീനയുടെ തുടക്കം ഗംഭീരമാണ്‌. ഗ്രൂപ്പിൽ മൂന്ന്‌ മത്സരവും ആധികാരികമായി ജയിച്ചു. ക്യാപ്‌റ്റനും സൂപ്പർതാരവുമായ ലയണൽ മെസിയാണ്‌ ജീവൻ. ചാമ്പ്യൻമാർ നേടിയ എട്ടിൽ ആറ്‌ ഗോളും മെസി വകയാണ്‌.


ഏഴ്‌ വർഷമായി അർജന്റീന ഒരു നോക്ക‍ൗട്ട്‌ മത്സരം തോറ്റിട്ട്‌. 2019 കോപ അമേരിക്ക സെമിയിൽ ബ്രസീലിനോടായിരുന്നു തോൽവി. പിന്നീട്‌ രണ്ട്‌ കോപ, ലോകകപ്പ്‌ ജയിച്ചു. ഉജ്വല പ്രതിരോധമാണ്‌ കേപ്‌ വെർദെയുടെ കരുത്ത്‌. രണ്ട്‌ ഗോൾ മാത്രമാണ്‌ വഴങ്ങിയത്‌. ഗോൾകീപ്പർ വൊസീന്യയുടെ സാന്നിധ്യവും നിർണായകമാണ്‌. ബുബിസ്‌റ്റയാണ്‌ പരിശീലകൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home