ad
Deshabhimani

print edition ഇ‍ൗജിപ്‌തിന്‌ 
ഓസ്‌ട്രേലിയ

Egypt

Photo Credit:FIFA

വെബ് ഡെസ്ക്

Published on Jul 03, 2026, 03:20 AM | 1 min read

ഡാലസ്‌: ലോകകപ്പ്‌ റ‍ൗണ്ട്‌ 32ൽ തുല്യശക്തികളുടെ പോരാട്ടത്തിൽ ഓസ്ട്രേലിയ ഇ‍ൗജിപ്‌തിനെ നേരിടും. ഇന്ന്‌ രാത്രി 11.30നാണ്‌ മത്സരം. ഗ്രൂപ്പ്‌ ‘ഡി’യിൽ അമേരിക്കയ്‌ക്ക്‌ പിറകിൽ രണ്ടാം സ്ഥാനക്കാരായി കംഗാരുക്കൾ നോക്ക‍ൗട്ടിലേക്ക്‌ ടിക്കറ്റെടുത്തപ്പോൾ ഗ്രൂപ്പ്‌ ‘ജി’യിൽ രണ്ടാമതെത്തിയാണ്‌ ഇ‍ൗജിപ്‌തിന്റെ പ്രവേശം.


ആദ്യമായി നോക്ക‍ൗട്ടിലെത്തിയ ഇ‍ൗജിപ്‌തിന്‌ സൂപ്പർതാരം മുഹമ്മദ്‌ സലായുടെ പരിക്കാണ്‌ ആശങ്ക. ഇറാനെതിരെയുള്ള മത്സരത്തിലാണ്‌ പരിക്കേറ്റത്‌. നിർണായക മത്സരത്തിന്‌ ഇറങ്ങുമെന്നാണ്‌ പ്രതീക്ഷ. ജയിക്കുന്നവർ ഏഴിന്‌ നടക്കുന്ന പ്രീ ക്വാർട്ടറിൽ അർജന്റീന– കേപ്‌ വെർദെ മത്സര വിജയികളെ നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home