ad
Deshabhimani

ചിരസ്‌മരണയിൽ...

c n

സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അഭിമന്യു രക്തസാക്ഷിദിന അനുസ്മരണ സമ്മേളനം 
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 03, 2026, 03:30 AM | 2 min read

കൊച്ചി

എസ്‌ഡിപിഐ–ക്യാന്പസ്‌ ഫ്രണ്ട്‌ അകമിസംഘം കുത്തിക്കൊലപ്പെടുത്തിയ എസ്‌എഫ്‌ഐ നേതാവ്‌ അഭിമന്യുവിന്റെ എട്ടാം രക്തസാക്ഷിദിനത്തിൽ സിപിഐ എം ജില്ലയിലെ എല്ലാ ഏരിയകേന്ദ്രങ്ങളിലും അനുസ്മരണപരിപാടി സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കലൂര്‍ അഭിമന്യു സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സി എന്‍ മോഹനന്‍ പതാക ഉയർത്തി.


‘വര്‍ഗീയത തുലയട്ടെ’ എന്ന അഭിമന്യുവിന്റെ മുദ്രാവാക്യമാണ് വര്‍ഗീയവാദികളെ പ്രകോപിപ്പിച്ചതെന്നും അതിനെ ഭയന്നാണ് പരിശീലനം ലഭിച്ച എസ്ഡിപിഐ കൊലയാളിസംഘം അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നും അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സി എന്‍ മോഹനന്‍ പറഞ്ഞു. അഭിമന്യു കൊല്ലപ്പെട്ടിട്ട് അന്ത്യോപചാരം അര്‍പ്പിക്കാന്‍പോലും വരാത്തവരാണ് ഇവിടത്തെ കോണ്‍ഗ്രസ് നേതാക്കള്‍. എസ്എഫ്ഐക്ക് ഏറ്റ ആഘാതം, മഹാരാജാസില്‍ കെഎസ്‌യുവിന്‌ സ്വാധീനം ഉറപ്പിക്കാനുള്ള അവസരമായാണ് കോണ്‍ഗ്രസ് നേതാക്കാള്‍ കണക്കാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി എസ് സതീഷ് അധ്യക്ഷനായി.


അഭിമന്യു സ്മാരകത്തിൽ സ്ഥാപിക്കുന്ന ലൈബ്രറിയിലേക്ക് പുസ്തക സമാഹരണത്തിന്റെ ഭാഗമായി കലൂർ ലോക്കൽ സെക്രട്ടറി പി കെ സാബുവിൽനിന്ന് അഭിമന്യു സ്മാരക ട്രസ്റ്റ് ചെയർമാൻ സി എൻ മോഹനൻ പുസ്തകം ഏറ്റുവാങ്ങി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോൺ ഫെർണാണ്ടസ്, കെ എൻ ഉണ്ണിക്കൃഷ്ണൻ, കെ എസ് അരുൺകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി വി അനിത, സി കെ മണിശങ്കർ, കെ വി മനോജ്, എറണാകുളം ഏരിയ സെക്രട്ടറി സി മണി, ടെസ്സി ജേക്കബ്, ബീന മഹേഷ്, ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അമൽ സോഹൻ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആശിഷ് എസ് ആനന്ദ്, പ്രസിഡന്റ് രതു കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.


ധീരസ്മരണയിൽ ജന്മനാട്‌


മൂന്നാർ


അഭിമന്യുവിന്റെ ധീരരക്തസാക്ഷിത്വത്തിന്റെ ഏട്ടാം വാർഷികത്തിൽ വട്ടവട കൊട്ടക്കാമ്പൂരിലെ കോവിലൂരിൽ നടത്തിയ അനുസ്‌മരണ പരിപാടിയിൽ നൂറുകണക്കിന് എസ്എഫ്ഐ പ്രവർത്തകരും നാട്ടുകാരും അണിചേർന്നു. അഭിമന്യുവിന്റെ മരണമില്ലാത്ത ഓർമകൾക്ക് മുന്പിൽ അവർ രക്തപുഷ്‌പങ്ങൾ അർപ്പിച്ചു. അഭിമന്യുവിന്റെ അച്ഛൻ മനോഹരൻ, അമ്മ ഭൂപതി, സഹോദരൻ പരിജിത് എന്നിവരും പങ്കെടുത്തു.


സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തലിനും പുഷ്പാർച്ചനയ്ക്കും ശേഷം പ്രകടനമായി പ്രവർത്തകർ അനുസ്‌മരണ നഗറിലെത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർ സുരേന്ദ്രൻ അധ്യക്ഷനായി. സിപിഐ എം മുതിർന്ന നേതാവ്‌ എം എം മണി മുഖ്യപ്രഭാഷണം നടത്തി.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home