print edition പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ്; പ്രവേശനം ഇന്ന് അവസാനിക്കും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്ലസ് വൺ ക്ലാസുകളിലേക്ക് മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം വെള്ളിയാഴ്‌ച അവസാനിക്കും. മൂന്നാംഘട്ടത്തിൽ 81,770 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചു. 58,042 പേർക്ക് മുൻ അലോട്ട്‌മെന്റുകളേക്കാൾ ഉയർന്ന ഓപ്‌ഷനും ലഭിച്ചു. മെറിറ്റ് സീറ്റിൽ ആകെ 3,11,204 പേർക്കാണ് പ്രവേശനം ലഭിച്ചത്. അലോട്ട്‌മെന്റ് ലഭിച്ച എല്ലാവരും വെള്ളി വൈകിട്ട് അഞ്ചിനുമുന്പ് ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. സ്‌പോർട്‌സ് ക്വാട്ടയിലെ പ്രവേശനം പൂർത്തിയായി. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ എട്ടിന് വൈകിട്ട് അഞ്ച് വരെ പ്രവേശനം നേടാം. ആറിന് പ്ലസ് വൺ ക്ലാസ് ആരംഭിക്കും. ആകെ 4,44,772 അപേക്ഷകളാണ് ഏകജാലക പ്രവേശനത്തിന് ഉണ്ടായിരുന്നത്.











0 comments