Deshabhimani

രഞ്ജി ട്രോഫി: സച്ചിൻ ബേബിക്ക് സെഞ്ചുറി, ഒഡീഷയ്‌ക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോർ

sachin

സച്ചിൻ ബേബി| Photo: Social Media

വെബ് ഡെസ്ക്

Published on Oct 18, 2026, 07:22 PM | 1 min read

തിരുവനന്തപുരം : രഞ്ജി ട്രോഫിയിൽ ഒഡീഷയ്‌ക്കെതിരെ കേരളം ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 245 റൺസെന്ന നിലയിലാണ് കേരളം. സെഞ്ചുറിയുമായി സച്ചിൻ ബേബിയും അർധസെഞ്ചുറിയുമായി മുഹമ്മദ് അസ്ഹറുദ്ദീനും നടത്തിയ പ്രകടനമാണ് കേരളത്തിന് കരുത്തായത്.


ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 141 റൺസിന്റെ കൂട്ടുകെട്ടും നിർണായകമായി.

മൂന്ന് റൺസിലെത്തുമ്പോഴേക്കും കേരളത്തിന് ഓപ്പണർമാരെ നഷ്ടമായി. അഭിഷേക് പി നായർ റൺസെടുക്കാതെ പുറത്തായപ്പോൾ അഭിഷേക് ജെ നായർ 11 റൺസെടുത്ത് മടങ്ങി. ജലജ് സക്‌സേനയും അക്കൗണ്ട് തുറക്കാതെ പുറത്തായി. വിഷ്ണു വിനോദും സൽമാൻ നിസാറും 21 റൺസ് വീതം നേടി. ഇതോടെ കേരളം അഞ്ചിന് 101 റൺസെന്ന നിലയിലായി.


തുടർന്ന് ക്രീസിലൊത്തുചേർന്ന സച്ചിൻ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്നാണ് കേരളത്തെ കരകയറ്റിയത്. 235 പന്തുകൾ നേരിട്ട സച്ചിൻ 11 ഫോറും ഒരു സിക്‌സും സഹിതം 112 റൺസെടുത്തു. 135 പന്തിൽ ആറു ഫോറുകളോടെ 72 റൺസുമായി അസ്ഹറുദ്ദീൻ പുറത്താകാതെ നിൽക്കുന്നു. മൂന്ന് റൺസുമായി ആദിത്യ സർവാതെയും ക്രീസിലുണ്ട്. ഒഡീഷയ്ക്കായി ലളിത് യാദവും സൗമ്യരഞ്ജൻ ലെങ്കയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home