Deshabhimani

ഹോർടി വൈൻ: അനുമതി നൽകിയത്‌ യുഡിഎഫ്‌ സർക്കാർതന്നെ

Liquor.jpg
വെബ് ഡെസ്ക്

Published on Oct 18, 2026, 07:01 PM | 1 min read

തിരുവനന്തപുരം: തൃശൂർ പൂവത്തുശേരിയിലെ ബേക്കറിക്ക്‌ ഹോർടി വൈൻ വിൽക്കാനുള്ള ലൈസൻസ്‌ നൽകിയത്‌ യുഡിഎഫ്‌ സർക്കാർ. ജൂണിലാണ്‌ ബേക്കറിക്ക്‌ എക്‌സൈസ്‌ ലൈസൻസ്‌ നൽകിയത്‌. സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയും എക്‌സൈസ്‌ മന്ത്രിയും ഇടപെട്ട്‌ ലൈസൻസ്‌ റദ്ദാക്കുകയായിരുന്നു.


എൽഡിഎഫ്‌ സർക്കാരിന്റെ മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ്‌ ലൈസൻസ്‌ അനുവദിച്ചതെന്നാണ്‌ മന്ത്രി എം ലിജുവിന്റെ വാദം. എന്നാൽ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഒരു സ്ഥാപനത്തിനും ലൈസൻസ്‌ നൽകിയിരുന്നില്ലെന്ന്‌ മുൻ എക്‌സൈസ്‌മന്ത്രി എം ബി രാജേഷും വ്യക്തമാക്കി. പഴവർഗങ്ങളിൽനിന്ന്‌ നിർമിക്കുന്ന ‘ഹോർടി വൈൻ’ ഉൽപാദനം പ്രോത്സാഹിപ്പിക്കുമെന്നാണ്‌ എൽഡിഎഫ്‌ മദ്യനയത്തിൽ പ്രഖ്യാപിച്ചിരുന്നത്‌.


അതുമാറ്റി, ‘വീര്യം കുറഞ്ഞ മദ്യം’ എന്ന ആശയം ബജറ്റിലൂടെ അവതരിപ്പിച്ചതും നികുതി നിശ്‌ചയിച്ചതും യുഡിഎഫ്‌ അധികാരത്തിലെത്തിയതോടെയാണ്‌. കർണാടകത്തിലെയുൾപ്പെടെ മദ്യ കമ്പനിക്കാർക്കുവേണ്ടിയാണ്‌ സർക്കാർ തിടുക്കത്തിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിനുള്ള നീക്കം നടത്തുന്നതെന്ന ആക്ഷേപം നിലവിലുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home