രണ്ടാം വനിതാ ട്വന്റി20; ടോസ് നേടിയ സിംബാബ്വെ ബാറ്റിങ് തെരഞ്ഞെടുത്തു

സ്മൃതി മന്ദാന (ഇടത്), ജോസഫിൻ എൻകോമോ (വലത്)| Photo: Socialmedia
റായ്പുർ : ഇന്ത്യ–സിംബാബ്വെ വനിതാ ട്വന്റി20 പരമ്പരയിലെ രണ്ടാം ട്വന്റി20 മത്സരത്തിൽ ടോസ് നേടിയ സിംബാബ്വെ ബാറ്റിങ് തെരഞ്ഞെടുത്തു. റായ്പുരിലെ ഷഹീദ് വീർ നാരായൺ സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം.
ഇന്ത്യൻ ടീമിനെ സ്മൃതി മന്ദാനയും സിംബാബ്വെയെ ജോസഫിൻ എൻകോമോയും നയിക്കും. ഷഫാലി വർമയാണ് വൈസ് ക്യാപ്പ്റ്റൻ.
പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്വെയെ നാല് വിക്കറ്റിന് തോൽപ്പിച്ച ഇന്ത്യ 1–0ന് മുന്നിലാണ്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 15.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 116 റൺസെടുത്ത് വിജയിച്ചു. സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.








0 comments