ഫോര്‍ട്ട് കൊച്ചി തീരം കടലെടുത്തു

ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് അടിഞ്ഞുകൂടിയ മാലിന്യം
മട്ടാഞ്ചേരി
ഫോര്‍ട്ട് കൊച്ചി സൗത്ത് കടപ്പുറത്തെ തീരം പൂര്‍ണമായും കടലെടുത്തു. സഞ്ചാരികള്‍ ഏറെ എത്തുന്ന ഭാഗത്തെ തീരമാണ് കടലെടുത്തത്. ഇവിടത്തെ താല്‍ക്കാലിക നടപ്പാതയും കടല്‍കയറി ഇല്ലാതായി. തെക്കന്‍ കടപ്പുറംമുതൽ ബാസ്റ്റ്യൻ ബംഗ്ലാവുവരെ രൂക്ഷമായ കടൽകയറ്റത്തെ തുടർന്ന് കടപ്പുറം നഷ്ടപ്പെട്ടുകഴിഞ്ഞു.
ആളുകള്‍ ഇടുങ്ങിയ പാതയിലൂടെയാണ് ബീച്ചിന്റെ മറ്റുഭാഗങ്ങളിലേക്ക് പോകുന്നത്. ബീച്ചില്‍ കല്ലുപാകിയ ഇടംവരെ വെള്ളം അടിച്ചുകയറുന്ന സ്ഥിതിയാണ്. ഫോര്‍ട്ട് കൊച്ചി കടപ്പുറത്തെ മാലിന്യക്കൂമ്പാരവും സഞ്ചാരികൾക്ക് ദുരിതമാകുകയാണ്. ഒഴുകിയെത്തുന്ന മാലിന്യങ്ങൾക്കൊപ്പം മാംസാവശിഷ്ടങ്ങളും ചത്ത അരുമമൃഗങ്ങളുടെ ജഡങ്ങളും കടപ്പുറത്തെ, സഞ്ചാരികളില്‍നിന്ന് അകറ്റുകയാണ്. മാലിന്യങ്ങളിൽനിന്നുള്ള ദുർഗന്ധത്തെത്തുടർന്ന് മണിക്കൂറുകൾ ചെലവഴിക്കാനെത്തുന്നവർ എത്രയുംവേഗം കടപ്പുറത്തുനിന്ന് ഒഴിഞ്ഞുമാറാൻ തിരക്കുകൂട്ടുകയാണെന്ന് പ്രദേശവാസികളും പറയുന്നു.











0 comments