പി ആർ ശാസ്ത്രിയെ അനുസ്മരിച്ചു

പി ആർ ശാസ്ത്രി അനുസ്മരണസമ്മേളനം പറവൂർ നഗരസഭ ഉപാധ്യക്ഷ ലൈജി ബിജു ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
എസ്എൻഡിപി യൂണിയനും എസ്എൻവി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂകൂളും ചേർന്ന് സ്കൂൾ സ്‌ഥാപകനായ പി ആർ ശാസ്ത്രിയെ അനുസ്മരിച്ചു.
നഗരസഭ ഉപാധ്യക്ഷ ലൈജി ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് ഭദ്രദീപം തെളിച്ചു. എസ്എൻഡിപി യൂണിയൻ ചെയർമാൻ സി എൻ രാധാകൃഷ്ണൻ അധ്യക്ഷനായി. കൺവീനർ ഷൈജു മനയ്ക്കപ്പടി, നഗരസഭ പ്രതിപക്ഷനേതാവ് സി എ രാജീവ്, കെ ജി ഹരിദാസൻ, പി എസ് ജയരാജ്, എം പി ബിനു, ഡി ബാബു എന്നിവർ സംസാരിച്ചു.









0 comments