ad
Deshabhimani

print edition സതീശന്റേത് അദാനി വിലാസം സർക്കാർ: ബിനോയ് വിശ്വം

Binoy Viswam,
വെബ് ഡെസ്ക്

Published on Jul 03, 2026, 02:31 AM | 1 min read

തിരുവനന്തപുരം: വി ഡി സതീശൻ നയിക്കുന്ന യുഡിഫ് സർക്കാർ അദാനി വിലാസം സർക്കാരായി മാറുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. അദാനിയുടെ താൽപ്പര്യത്തിന് ഷിപ്പിങ് വ്യവസായത്തിലെ ഭീമൻ കമ്പനിയുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിനെപ്പറ്റി മുഖ്യമന്ത്രി മറുപടി പറയണം.


ഓഹരി കൈമാറ്റത്തോടെ തുറമുഖത്തിന്റെ നിയന്ത്രണം ആർക്കാകുമെന്ന സംശയവും ഉയരുന്നു. 
 കേരളത്തിന്റെ കടൽത്തീരവും ഭൂസമ്പത്തും വിഭവങ്ങളും കുത്തകകൾക്ക് കൈമാറുന്നതാണോ പുതുയുഗ വികസന തന്ത്രം. സംസ്ഥാന താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home