ad
Deshabhimani

റോഡുകൾ ശോച്യാവസ്ഥയിൽ

വൈറ്റില ഹബ്ബിലേക്കുള്ള 
യാത്ര ദുഷ്‌കരം

VYTTILA

വൈറ്റില മൊബിലിറ്റി ഹബ്ബിലേക്കുള്ള നടപ്പാത കാടുമൂടിയനിലയിൽ

വെബ് ഡെസ്ക്

Published on Jul 03, 2026, 02:32 AM | 1 min read

വൈറ്റില


വൈറ്റില മൊബിലിറ്റി ഹബ്ബിലേക്കുള്ള ഗതാഗതം ദുഷ്കരമായതായി യാത്രക്കാരുടെ പരാതി. വൈറ്റിലയിലെ പ്രധാന ജങ്ഷനിൽ ബസ് ഇറങ്ങിയാൽ 200 മീറ്റർ ദൂരമുണ്ട് ഹബ്ബിലേക്ക്. ഈ റോഡുകൾ ശോച്യാവസ്ഥയിലാണ്. മൊബിലിറ്റി ഹബ്ബിലേക്ക് പ്രവേശിക്കാനും പുറത്തേക്കുപോകാനുമായുള്ള റോഡുകളും മെട്രോ സ്റ്റേഷനിലേക്കുള്ള റോഡുമുൾപ്പെടെ മൂന്നു റോഡുകളാണുള്ളത്.


ഈ റോഡുകളെല്ലാം പലയിടങ്ങളിലും ടൈലുകൾ ഇളകി, നടപ്പാത കാടുമൂടിയനിലയിലാണ്. റോഡിന്റെ പലഭാഗത്തും വെള്ളക്കെട്ടുമുണ്ട്. ചിലയിടങ്ങളിൽ വഴിവിളക്കുകളില്ലാത്തതിനാൽ രാത്രിയാത്ര ദുഷ്‌കരമാണ്. കാടുമൂടിയ ഭാഗങ്ങളിൽ പാമ്പുശല്യവും തെരുവുനായശല്യവുമുണ്ട്. പലപ്പോഴും രാത്രിയാത്രക്കാരെ തെരുവുനായകൾ ഓടിച്ചിടാറുണ്ട്. ഹബ്ബ് അധികൃതർ വേണ്ടവിധം പരിപാലിക്കുന്നില്ലെന്നും ഇതിന് പരിഹാരം കാണണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home