Deshabhimani

ആക്ഷേപങ്ങളും അവകാശവാദങ്ങളും 11 വരെ നൽകാം

കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2026, 01:36 AM | 1 min read

ആലപ്പുഴ

വോട്ടർപട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കൽ (സ്‌പെഷ്യൽ സമ്മറി റിവിഷൻ – 2027) നടപടികളുടെ ഭാഗമായി ജില്ലയിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ ആകെ 16,96,707 വോട്ടർമാരാണുള്ളത്. 8,17,689 പുരുഷന്മാരും 8,79,004 സ്ത്രീകളും 14 ട്രാൻസ് ജെൻഡർമാരുമുണ്ട്. 85 വയസ്സിന്‌ മുകളിൽ -19,470 പേരും 19 വയസിൽ താഴെയുള്ള 10,224 പേരുമുണ്ട്‌. കരട് വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വോട്ടർമാർ പരിശോധിച്ച് ഉറപ്പാക്കണമെന്ന്‌ കലക്ടർ ഷാജി വി നായർ അറിയിച്ചു. പേര് ഉൾപ്പെടാത്തവർക്കും പുതുതായി പേര് ചേർക്കാൻ അർഹതയുള്ളവർക്കും അവസരം പ്രയോജനപ്പെടുത്താം. വിവരങ്ങളിൽ തിരുത്തലുകൾ ആവശ്യമായവർക്കും നിലവിലുള്ള എൻട്രികളിൽ ആക്ഷേപങ്ങളുള്ളവർക്കും നിശ്ചിത ഫോറങ്ങളിലൂടെ അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാം. ഡിസംബർ 11 വരെ അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാം. പട്ടിക പരിശോധിക്കുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനും https://voters.eci.gov.in, ഇസിഐ നെറ്റ്‌ ആപ്പ്‌ എന്നിവ ഉപയോഗിക്കാം. ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഓമാർ), താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിൽ സഹായം ലഭ്യമാകും. വോട്ടർ സഹായ കേന്ദ്രങ്ങൾ വില്ലേജ്/താലൂക്ക് ഓഫീസുകളിൽ അവധി ദിവസങ്ങൾ ഉൾപ്പെടെ 11 വരെ പ്രവർത്തിക്കും. കലക്ടറുടെ ചേംബറിൽ നടന്ന രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തിൽ കരട് വോട്ടർ പട്ടിക പ്രകാശിപ്പിച്ചു. രാഷ്ട്രീയ കക്ഷി പ്രതിനിധികളും തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ കലാ ഭാസ്കർ, അമ്പലപ്പുഴ നിയോജക മണ്ഡലം ഇആർഓയും ഡെപ്യൂട്ടി കലക്ടറുമായ കെ ആർ മനോജ് എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home