സൈ ഹണ്ട് 5.0
ജില്ലയിൽ 23 കേസ്; രണ്ടുപേർ അറസ്-റ്റിൽ

ആലപ്പുഴ
സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും ജില്ലാ പൊലീസ് നടത്തിയ സൈഹണ്ട് 5.0 പരിശോധനയിൽ ജില്ലയിൽ 23 കേസുകൾ രജിസ്റ്റർ ചെയ്തു. രണ്ട് പേർ പിടിയിൽ. വിവിധ സൈബർ കുറ്റകൃത്യങ്ങളിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയ 23 പേരെ ലക്ഷ്യമിട്ട് 20 കേന്ദ്രങ്ങളിൽ പരിശോധന നടത്തി. 18 പേരെ ചോദ്യം ചെയ്തു. രണ്ടുപേരെ അറസ്റ്റുചെയ്തു. ചെക്ക് ഇടപാടുകളും എടിഎം ഇടപാടുകളുമായി ബന്ധപ്പെട്ട് നാല് കേസുകളും മണി മ്യൂൾ ഇടപാടുകളുമായി ബന്ധപ്പെട്ട് 19 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. പരിശോധനയുടെ ഭാഗമായി മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്കുകൾ, പെൻഡ്രൈവുകൾ എന്നിവയുൾപ്പെടെ 11 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. മണി മ്യൂൾ ഇടപാടുകളുമായി ബന്ധപ്പെട്ട് എട്ട് പേർക്ക് നോട്ടീസ് നൽകി. സൈബർ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നവരെയും ഇത്തരം കുറ്റകൃത്യങ്ങൾക്ക് സാമ്പത്തിക ഇടപാടുകൾക്കും ബാങ്ക് അക്കൗണ്ടുകൾക്കും സൗകര്യമൊരുക്കുന്നവരെയും കണ്ടെത്തുന്നതിനായിരുന്നു പരിശോധന.








0 comments