Deshabhimani

ആശമാർ ചോദിക്കുന്നു

എവിടെ ഞങ്ങളുടെ 21,000

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊല്ലം ജില്ലാ ആശാ വർക്കേഴ്സ് യൂണിയൻ  ഡിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ച് സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 13, 2026, 01:43 AM | 1 min read

കൊല്ലം ​‘

അധികാരത്തിലെത്തി ആദ്യ മന്ത്രിസഭായോഗത്തിൽ 21,000 രൂപ ഹോണറേറിയം’– പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി ഡി സതീശൻ നൽകിയ ഇ‍ൗ വാഗ്‌ദാനം ആശാ വർക്കർമാരുടെ ആശകളെ വാനോളം ഉയർത്തുന്നതായിരുന്നു. എന്നാൽ, വി ഡി സതീശൻ മുഖ്യമന്ത്രിയായി ആറുമാസമായിട്ടും വാഗ്‌ദാനം പാലിച്ചില്ല. ഡിപിഎം ഓഫീസിന്‌ മുന്നിൽ കഴിഞ്ഞ ദിവസം ഉയർന്ന പ്രതിഷേധം ആശമാരോടുള്ള കടുത്ത വഞ്ചനയുടെ നേർചിത്രമായി. ശൈലി ആപ്‌ വഴിയുള്ള സർവേക്ക്‌ അനുവദിച്ച 10രൂപ എന്ന തീരുമാനം പാതിവഴിയിലാണ്‌. ഇൻസന്റീവുകൾ എല്ലാം വെട്ടിക്കുറച്ചു. വർക്കർമാരെ രാഷ്‌ട്രീയപ്രേരിതമായി സ്ഥലംമാറ്റുന്നു. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന്റെ പേരിൽ നടപടിയെടുക്കുന്നു. സമയപരിധി കഴിഞ്ഞ്‌ മെഡിക്കൽലീവ്‌ അനുവദിക്കുന്നു. ഇങ്ങനെ പലതരത്തിലും അവഗണനയുടെ വഴിയിലൂടെയാണ്‌ ഇപ്പോൾ ആശ വർക്കർമാരുടെ യാത്ര. ​ഡിപിഎം മാർച്ചിൽ പ്രതിഷേധമിരമ്പി യുഡിഎഫ്‌ സർക്കാരിന്റെ വാഗ്‌ദാന ലംഘനങ്ങൾക്കെതിരെ കൊല്ലം ജില്ലാ ആശാവർക്കേഴ്സ് യൂണിയൻ (സിഐടിയു)നേതൃത്വത്തിൽ ഡിപിഎം ഓഫീസിലേക്ക് ഉജ്വല മാർച്ച്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന്‌ എത്തിയ നൂറുകണക്കിന്‌ ആശമാർ കൊല്ലം നഗരം ചുറ്റി പ്രകടനം നടത്തി. തുടർന്നു നടന്ന ധർണ സിഐടിയു ജില്ലാ സെക്രട്ടറി എസ്‌ ജയമോഹൻ ഉദ്‌ഘാടനംചെയ്‌തു. ആശാ വർക്കർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെയുള്ള പ്രതിഷേധം യുഡിഎഫ്‌ സക്കാരിനെതിരെ ശക്തമായ താക്കീതായി. യോഗത്തിൽ വൈസ് പ്രസിഡന്റ് ജലജ ബാലകൃഷ്ണൻ അധ്യക്ഷയായി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് എൽ സജികുമാർ, ജില്ലാ കമ്മിറ്റി അംഗവും ബ്ലോക്ക് പ്രസിഡന്റുമായ ലതിക വിദ്യാധരൻ, യൂണിയൻ ജില്ലാ സെക്രട്ടറി ആർ സുജാത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Kalady Sree Sankaracharya University of Sanskrit

01

print edition കാലടി സംസ്‌കൃത സർവകലാശാല; ‘അരിശം’ തീരുന്നില്ല; 4 പേരുടെ സസ്‌പെൻഷൻ വീണ്ടും നീട്ടി
kaladi sfi

03

print edition സംസ്‌കൃത സർവകലാശാല; നിലപാട്‌ തിരുത്തിക്കാൻ സെക്രട്ടറിയറ്റിലേക്ക്‌ 
ഉജ്വല വിദ്യാർഥി മാർച്ച്‌
SFI Protest

06

print edition വിദ്യാർഥി മാര്‍ച്ച് തടയാൻ മലിനജല പ്രയോഗം
deshabhimani section

Recommended

Deshabhimani
Home