Deshabhimani

ആശാ വർക്കർമാർ ധർണ നടത്തി

ആലപ്പുഴ ജില്ലാ ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നടത്തിയ ഡിഎംഒ ഓഫീസ് മാർച്ച്  സിഐടിയു ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ ജില്ലാ ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നടത്തിയ ഡിഎംഒ ഓഫീസ് മാർച്ച് സിഐടിയു ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 13, 2026, 01:45 AM | 1 min read

ആലപ്പുഴ

ആശാ വർക്കർമാരുടെ ആവശ്യങ്ങളില്‍ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തില്‍ ആശാ വർക്കർമാര്‍ ഡിഎംഒ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കുക, ശൈലി സർവേയിൽ പങ്കെടുക്കുന്ന ആശാ വർക്കർമാർക്ക് ഒരാൾക്ക് 10 രൂപ വീതം നൽകുമെന്ന മുൻ പ്രഖ്യാപനം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുക, വെട്ടിക്കുറച്ച ഇൻസെന്റീവുകൾ പുനഃസ്ഥാപിക്കുക, ആവശ്യമായ തൊഴിലുപകരണങ്ങൾ അനുവദിക്കുക, മെഡിക്കൽ ലീവിന് സമയപരിധി നിശ്ചയിച്ച നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനംചെയ്‌തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് മുംതാസ് സലാം അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ഗീതാഭായി, അംബികാദേവി, സുഷമ വിജയൻ, വി സി റോസമ്മ, രേഖ ചന്ദ്രൻ, സരിത അജിതകുമാരി, വിജയമ്മ ഓമനക്കുട്ടൻ, മേഴ്സി ജോബ്, പ്രസന്ന സതീഷ്‌ണകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home