യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ജന്തര്‍മന്തര്‍

ജന്തർമന്തർ പ്രക്ഷോഭ സമിതി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ജന്തർ മന്തർ സമരം ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എം സച്ചിൻദേവ് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്
യുവാക്കളുടെയും വിദ്യാര്‍ഥികളുടേയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി കോഴിക്കോട് ബീച്ചിൽ ജന്തര്‍മന്തര്‍. വ്യാഴാഴ്ച ബീച്ചിലെത്തിയവര്‍ പാട്ടിലൂടെയും കഥകളിലൂടെയും പ്രതിഷേധമൊരുക്കി. ജന്തര്‍മന്തര്‍ പ്രക്ഷോഭസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭം ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എം സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു. എല്‍ യു ആബിദ് അധ്യക്ഷനായി. ടി അതുല്‍ സംസാരിച്ചു.









0 comments