Deshabhimani

സിപിഐ എം നേതൃത്വത്തിൽ പാലിശേരിയിലെ ക്വാറി സന്ദർശിച്ചു

cpi m

സിപിഐ എം കറുകുറ്റി ലോക്കൽ കമ്മിറ്റി അംഗങ്ങൾ ജനകീയ സമരസമിതി ഭാരവാഹികൾക്കൊപ്പം പാലിശേരിയിലെ കരിങ്കൽ ക്വാറി സന്ദർശിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Nov 13, 2026, 02:03 AM | 1 min read

അങ്കമാലി ​


സിപിഐ എം കറുകുറ്റി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലിശേരിയിലെ കരിങ്കൽ ക്വാറി സന്ദർശിച്ചു. 100 മീറ്റർ മാത്രം അകലെ പാലിശേരി ഗവ. ആശുപത്രിയും ലക്ഷംവീടും അതിനോടുചേർന്ന് ഗവ. ഹൈസ്കൂളുമുള്ള പ്രദേശത്ത്‌ ക്വാറി അനുവദിച്ചാൽ മണ്ണും കല്ലും ഇളകിവീണ്‌ വലിയ ദുരന്തമുണ്ടാകാനിടയുണ്ടെന്നും കരിങ്കൽ ക്വാറി നടത്താനുള്ള ശ്രമത്തിൽനിന്ന് അധികാരികൾ പിന്മാറണമെന്നും ലോക്കൽ സെക്രട്ടറി രംഗമണി വേലായുധൻ ആവശ്യപ്പെട്ടു. അല്ലത്തപക്ഷം ജനകീയസമരത്തിന് പൂർണപിന്തുണ നൽകുമെന്നും അവർ പ്രസ്താവനയിൽ അറിയിച്ചു. പഞ്ചായത്ത് അംഗം കെ കെ ഗോപി, ജോണി മയ്‌പാൻ, മേരി ആന്റണി, ബൈജു പറപ്പിള്ളി, രനിത ഷാബു, ജനകീയ സമരസമിതി കൺവീനർ ഷാജു കോലഞ്ചേരി എന്നിവരടങ്ങുന്ന സംഘമാണ് ക്വാറി സന്ദർശിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home