Deshabhimani

ഹൈബ്രിഡ് ലേസർ ആർക് വെൽഡിങ് സാങ്കേതികവിദ്യ അവതരിപ്പിച്ചു

Hybrid Laser Arc Welding

ഹൈബ്രിഡ് ലേസർ ആർക് വെൽഡിങ് സാങ്കേതികവിദ്യയും ഗവേഷണ കേന്ദ്രവും കൊച്ചി കപ്പൽശാല സിഎംഡി വി ജെ ജോസും നെസ്റ്റ് ഗ്രൂപ്പ്‌ സിഎംഡി ഡോ. എൻ ജഹാംഗീറും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 13, 2026, 02:00 AM | 1 min read

കൊച്ചി


കൊച്ചി കപ്പൽശാല, നെസ്റ്റ് ഗ്രൂപ്പ് കമ്പനിയായ എസ്എഫ്ഒ ടെക്നോളജീസുമായി ചേർന്ന് രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഹൈബ്രിഡ് ലേസർ ആർക് വെൽഡിങ് (എച്ച്എൽഎഡബ്ല്യു) സാങ്കേതികവിദ്യ അവതരിപ്പിച്ചു. കളമശേരി നെസ്റ്റ് ഹൈടെക് പാർക്കിൽ നടന്ന അഡ്വാൻസ്ഡ് ലേസർ എൻജിനീയറിങ് സെന്റർ ഉദ്ഘാടന ചങ്ങിലായിരുന്നു അവതരണം.


കപ്പൽശാല സിഎംഡി വി ജെ ജോസും എസ്എഫ്ഒ ടെക്നോളജീസ് സിഎംഡി ഡോ.എൻ ജഹാംഗീറും ചേർന്ന് കേന്ദ്രം ഉദ്ഘാടനം ചെയ്തു. കപ്പൽ നിർമാണം, പ്രതിരോധം, എൻജിനീയറിങ്, റെയിൽവേ, ഊർജം തുടങ്ങിയ പ്രധാന നിർമാണമേഖലകളിൽ വെൽഡിങ് പ്രക്രിയയുടെ വേഗം വർധിപ്പിക്കാനും മികച്ച ഗുണനിലവാരം ഉറപ്പാക്കാനും സാങ്കേതികവിദ്യ സഹായിക്കുമെന്നും കപ്പൽ നിർമാണരംഗത്ത് ഉൽപ്പാദനക്ഷമതയും ഘടനാപരമായ നിലവാരവും വർധിപ്പിക്കാൻ ഇതിനാകുമെന്നും കപ്പൽശാല അറിയിച്ചു. ഉന്നതതല നിർമാണ സാങ്കേതികവിദ്യകൾ ഇന്ത്യയിൽത്തന്നെ രൂപകൽപ്പന ചെയ്യാനും നിർമിക്കാനും കഴിയുമെന്ന് ഇതിലൂടെ തെളിയിച്ചിരിക്കുകയാണെന്ന് ഡോ. ജഹാംഗീർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Accident

01

print edition കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവും ബന്ധുവും മരിച്ചു
UDF

03

print edition കൂട്ടുത്തരവാദിത്വമില്ലാതെ മന്ത്രിസഭ; വിശ്വാസം നഷ്ടപ്പെട്ടു
Attappadi

05

print edition കേൾക്കുന്നില്ലേ...ശിശുരോദനം
deshabhimani section

Recommended

Deshabhimani
Home