print edition വിദ്യാർഥി മാര്‍ച്ച് തടയാൻ മലിനജല പ്രയോഗം

പൊലീസ് ജലപീരങ്കി ഉപയോഗിച്ച് എസ്എഫ്ഐ പ്രവർത്തകർക്കുനേരെ മലിനജലം ചീറ്റിക്കുന്നു
തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്കുള്ള മാർച്ചിൽ പങ്കെടുത്ത വിദ്യാർഥികൾക്കുനേരെ മലിനജലം ചീറ്റിച്ച് പൊലീസ്. സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ മാർച്ചിനുനേരെയാണ് ജലപീരങ്കയിൽനിന്ന് മലിനജല പ്രയോഗമുണ്ടായത്.
പ്രകടനമായി എത്തിയ വിദ്യാർഥികളെ സെക്രട്ടറിയറ്റിന്റെ സമരഗേറ്റിനുമുന്നിൽ ബാരിക്കേഡ് തീർത്ത് തടഞ്ഞശേഷമായിരുന്നു മലിനജലത്തിൽ കുളിപ്പിച്ചത്. വെള്ളം ചീറ്റിക്കാനായി പ്രത്യേകം വാഹനവും തയ്യാറാക്കി നിർത്തിയിരുന്നു. വിദ്യാർഥികൾക്കുനേരെ മൂന്നുവട്ടമാണ് ജലപീരങ്കി ഉപയോഗിച്ചത്.
മുമ്പ് വിദ്യാർഥി മാർച്ചിനുനേരെ പൊലീസ് പ്രയോഗിച്ച ചെളിവെള്ളം നിയമസഭയിൽ പ്രതിപക്ഷം ഹാജരാക്കിയിരുന്നു. സമരക്കാർക്കുനേരെ അഴുക്കുവെള്ളം പ്രയോഗിക്കില്ലെന്ന നിയമസഭയിലെ ആരോഗ്യമന്ത്രിയുടെ അന്നത്തെ ഉറപ്പും പാഴ്വാക്കായി.








0 comments