സമരപ്രചാരണ ജാഥയ്‌ക്ക് ഉജ്വല വരവേൽപ്പ്

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിന്റെ നേതൃത്വത്തിൽ സെക്രട്ടറിയറ്റ് വളയൽ സമരത്തിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച വാഹനജാഥ ആലപ്പുഴ സിവിൽ സ്റ്റേഷനിൽ എത്തിയപ്പോള്‍
ആലപ്പുഴ
ശമ്പളപരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് 21ന് ജീവനക്കാരും അധ്യാപകരും നടത്തുന്ന സെക്രട്ടറിയറ്റ് വളയൽ സമരത്തിന്റെ പ്രചാരണാർഥമുള്ള ജാഥ ജില്ലയിൽ പര്യടനം പൂർത്തിയാക്കി. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് നേതൃത്വത്തിലാണ് കാൽലക്ഷം ജീവനക്കാരും അധ്യാപകരും സെക്രട്ടറിയറ്റ് വളയുക. ആദ്യകാല നേതാവായിരുന്ന കെ വി ദേവദാസിന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് ജില്ലയിലെ ആദ്യ കേന്ദ്രമായ ചേർത്തലയിലെ സ്വീകരണം ഒഴിവാക്കിയാണ് പര്യടനം ആരംഭിച്ചത്. ചേർത്തലയിൽ ചേർന്ന അനുശോചന യോഗത്തിൽ പി ഷാജി മോഹൻ അധ്യക്ഷനായി. തുടർന്ന്‌ആലപ്പുഴ മിനി സിവിൽ സ്‌റ്റേഷനിലും വണ്ടാനം മെഡിക്കൽ കോളേജിലും ഹരിപ്പാട് കെ്എസ്‌ആർടിസിക്ക് സമീപവും നടന്ന യോഗങ്ങൾക്കുശേഷം കുട്ടനാട് മാമ്പുഴക്കരി ജങ്‌ഷനിൽ ജാഥ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ പി പി പവനൻ, അജയകുമാർ, എം തങ്കച്ചൻ , അഡ്വ. ഡി സലിംകുമാർ, ജാഥാ ക്യാപ്റ്റൻ എം ഷാജഹാൻ, വൈസ് ക്യാപ്റ്റൻ കെ രാഘവൻ, മാനേജർ എസ് ഗോപകുമാർ, ജാഥാ അംഗങ്ങളായ പി ആർ സ്മിത, കെ വി അനീഷ് ലാൽ, ജില്ലയിലെ ആക്ഷൻ കൗൺസിൽ നേതാക്കളായ ടി ജെ അജിത്ത്, സി സിലീഷ്, സി ജ്യോതികുമാർ , ബൈജു പ്രസാദ്, എഫ് റഷീദകുഞ്ഞ്, എൽ ദീപ, ലെവിൻ കെ ഷാജി, അനിത വേണുഗോപാൽ,ദേവരാജ് പി കർത്ത, ജെ പ്രശാന്ത് ബാബു,ടി കെ മധുപാൽ, സി സി നയനൻ,വിനോദ് ജേക്കബ് എന്നിവർ സംസാരിച്ചു.








0 comments