യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ്; ബാഴ്‌സലോണയെ സമനിലയിൽ തളച്ച് അഴ്‌സണൽ

Photo: AFP
ബാഴ്‌സലോണ : യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയെ സമനിലയിൽ തളച്ച് അഴ്‌സണൽ. ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ സ്പോട്ടിഫൈ ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഇതോടെ 2026–27 സീസണിലെ ടൂർണമെന്റിൽ ബാഴ്‌സലോണയുടെ വിജയക്കുതിപ്പിന് അവസാനമായി.
22-ാം മിനിറ്റിൽ ഫ്രിഡ മാന്നൂമിലൂടെ ആഴ്‌സണലാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതിയിൽ ബാഴ്‌സലോണയുടെ ആക്രമണങ്ങളെ പ്രതിരോധിച്ച് ആഴ്‌സണൽ ലീഡ് നിലനിർത്തി.
രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ ബാഴ്‌സ 59-ാം മിനിറ്റിൽ സമനില പിടിച്ചു. കരോലിൻ ഗ്രഹാം ഹാൻസനാണ് ടീമിനായി ഗോൾ നേടിയത്. എസ്മി ബ്രഗ്ട്സിന്റെ അസിസ്റ്റിലായിരുന്നു ഗോൾ.
വിജയഗോളിനായി ബാഴ്‌സ തുടർച്ചയായി ശ്രമിച്ചെങ്കിലും ആഴ്‌സണൽ പ്രതിരോധം വഴങ്ങിയില്ല. അവസാന വിസിൽ മുഴങ്ങുമ്പോൾ സ്കോർ 1–1. സമനിലയോടെ ഈ സീസണിലെ വനിതാ ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണൽ തോൽവിയറിയാതെ തുടരുകയും ചെയ്തു.









0 comments