യുപിഎ നിരക്ക് പ്രഖ്യാപനം പിൻവലിക്കണം

കൊല്ലം
വ്യാപാരികൾക്ക് ഏറെ ദോഷകരമായി മാറുന്ന കേന്ദ്രസർക്കാരിന്റെ യുപിഎ നിരക്ക് പ്രഖ്യാപനം പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 2027 ജനുവരി ഒന്നുമുതൽ തീരുമാനം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ ശക്തമായ പ്രതിഷേധമുയർത്തും. സമിതി പ്രതിനിധി സമ്മേളനം ജില്ലാ പഞ്ചായത്ത് ഹാളിൽ സംസ്ഥാന ട്രഷറര്‍ വി ഗോപിനാഥ് ഉദ്ഘാടനംചെയ്തു. വിപണിയിൽ നിലവിലുള്ള മുട്ടയുടെയും പഞ്ചസാരയുടെയും വിലക്കയറ്റത്തിന് പിന്നിൽ എഥനോൾ നിർമാണക്കമ്പനിയാണെന്ന് വി ഗോപിനാഥ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ആർ രാധാകൃഷ്ണൻ സധ്യക്ഷനായി. സ്വാഗതസംഘം കൺവീനർ ആർ ജയചന്ദ്രൻ, സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ദിനേശ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എം ലെനിൻ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു വർക്കി, സ്വാഗതസംഘം ചെയർമാൻ കമാൽ പിഞ്ഞാണിക്കട, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സി അജയകുമാർ, ആർ നന്ദകുമാർ, ആർ ജയചന്ദ്രൻ, അനിലകുമാരി, കെ കെ നിസാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മഞ്ജു സുനിൽ (പ്രസിഡന്റ്), സി അജയകുമാർ, ആർ നന്ദകുമാർ, അനിലാകുമാരി, അരുൺകുമാർ (വൈസ് പ്രസിഡന്റുമാർ), ആർ രാധാകൃഷ്ണൻ (സെക്രട്ടറി), ആർ ജയചന്ദ്രൻ, ദിനേശ്റാവു, രേഖ, പീറ്റർ എഡ്‌വിൻ (ജോയിന്റ് സെക്രട്ടറിമാർ). വൈ രാജൻ (ട്രഷറര്‍).









0 comments