Deshabhimani

കായംകുളം ജലോത്സവത്തിന് തുടക്കം

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി നടക്കുന്ന കായംകുളം ജലോത്സവത്തിന് മുന്നോടിയായുള്ള സാംസ്‍കാരിക ഘോഷയാത്രയിലെ ദൃശ്യങ്ങൾ

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി നടക്കുന്ന കായംകുളം ജലോത്സവത്തിന് മുന്നോടിയായുള്ള സാംസ്‍കാരിക ഘോഷയാത്രയിലെ ദൃശ്യങ്ങൾ

വെബ് ഡെസ്ക്

Published on Nov 13, 2026, 01:40 AM | 1 min read

കായംകുളം

​ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായുള്ള കായംകുളം ജലോത്സവത്തിന് മുന്നോടിയായി സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. കെ പി റോഡിലെ മികാസ് ഓഡിറ്റോറിയം ഗ്രൗണ്ടിൽനിന്നുള്ള ഘോഷയാത്രയിൽ കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും അണിനിരന്നു. സാംസ്‌കാരികസമ്മേളനം മന്ത്രി എം ലിജു ഉദ്ഘാടനംചെയ്‌തു. നഗരസഭാ ചെയർമാൻ ശരത് ലാൽ ബെല്ലരി അധ്യക്ഷനായി. ലോകമലയാളി കോൺസിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോൺ മത്തായിയെ ആദരിച്ചു. ‘താമരശേരി ചുരം' സംഗീത പരിപാടിയും നടന്നു. വെള്ളി പകൽ മൂന്നുമുതൽ ബോട്ടുജെട്ടിയിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. ശനി പകൽ മൂന്നിനാണ്‌ വള്ളംകളി മത്സരം.

കോൺഗ്രസ് മേളയാക്കിയെന്ന്‌ നാട്ടുകാർ ​

കായംകുളം ജലോത്സവത്തെ കോൺഗ്രസ് മേളയാക്കി മാറ്റിയെന്ന്‌ നാട്ടുകാർ. സാംസ്‌കാരിക സമ്മേളന വേദിയിൽ നേതാക്കളുടെ നീണ്ടനിരയായിരുന്നു. ജനപ്രതിനിധികൾ വിരലിലെണ്ണാവുന്നവർ മാത്രം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കംകുറിച്ച്‌ നാടിന്റെ ഉത്സവമായിരുന്ന ജലോത്സവത്തിന്റെ കമ്മിറ്റികളെല്ലാം ഇത്തവണ കോൺഗ്രസ് കമ്മിറ്റികളായതിനെതിരെ പ്രതിഷേധം ശക്‌തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Kalady Sree Sankaracharya University of Sanskrit

01

print edition കാലടി സംസ്‌കൃത സർവകലാശാല; ‘അരിശം’ തീരുന്നില്ല; 4 പേരുടെ സസ്‌പെൻഷൻ വീണ്ടും നീട്ടി
kaladi sfi

03

print edition സംസ്‌കൃത സർവകലാശാല; നിലപാട്‌ തിരുത്തിക്കാൻ സെക്രട്ടറിയറ്റിലേക്ക്‌ 
ഉജ്വല വിദ്യാർഥി മാർച്ച്‌
SFI Protest

06

print edition വിദ്യാർഥി മാര്‍ച്ച് തടയാൻ മലിനജല പ്രയോഗം
deshabhimani section

Recommended

Deshabhimani
Home