Deshabhimani

പൊലീസിനെ ആക്രമിച്ച 4 പേർ പിടിയിൽ

പൊലീസിനെ ആക്രമിച്ച 4 പേർ പിടിയിൽ
വെബ് ഡെസ്ക്

Published on Nov 13, 2026, 01:41 AM | 1 min read

ആലപ്പുഴ

മദ്യപിച്ചു നടുറോഡിൽ നൃത്തം ചെയ്ത നാലംഗസംഘത്തെ പിടിച്ചുമാറ്റാനെത്തിയ പട്രോളിങ് സംഘത്തിലെ എസ്ഐ ഉൾപ്പെടെയുള്ള മൂന്നുപൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ മംഗലം വാർഡിൽ കാഞ്ഞിരംചിറ സ്വദേശികളായ ആഞ്ഞിലിപറമ്പിൽ വീട്ടിൽ അർജുൻ (25), പനക്കൽ വീട്ടിൽ സിജിൻ (23), ആഞ്ഞിലിപറമ്പിൽ വീട്ടിൽ അഭിഷേക് (23), വാവക്കാട്ടുശ്ശേരി ആഷിലിൻ (23) എന്നിവരാണ് പിടിയിലായത്‌. ആലപ്പുഴ നോർത്ത് സ്റ്റേഷൻ എസ് ഐ അനിൽകുമാർ, സിപിഒമാരായ കെ പി ബിനിൽ (39), ജോജി തോമസ് (42) എന്നിവർക്കു നേരെയായിരുന്നു ആക്രമണം. ബുധൻ വൈകിട്ട് 6.15ഓടെ മംഗലം റെയിൽവേ ഗേറ്റിനു സമീപമായിരുന്നു സംഭവം. ആശാൻ കവല റെയിൽവേ ക്രോസിന് സമീപം റോഡിൽ ഗതാഗത തടസ്സമുണ്ടാക്കിയ പ്രതികൾ ഉച്ചത്തിൽ പാട്ടുവച്ച് നൃത്തം ചെയ്തു. പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുദ്യോഗസ്ഥരെ ആക്രമിച്ചത്. ജോജി തോമസിന്റെ കഴുത്തിൽ കുത്തിപ്പിടിക്കുകയും കെ പി ബിനിലിന്റെ ചെറുവിരൽ പിടിച്ചുതിരിച്ച ശേഷം തള്ളിയിടുകയുമായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്‌. ഇതിനുമുമ്പും സമാനമായ രീതിയിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ഉച്ചത്തിൽ പാട്ടുവച്ച് നൃത്തം ചെയ്തതിനെ തുടർന്ന് പൊലീസെത്തി ഇവരെ പിരിച്ചുവിട്ടിരുന്നു. പ്രതികൾ നേരത്തെയും എൻഡിപിഎസ്, അടിപിടി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Kalady Sree Sankaracharya University of Sanskrit

01

print edition കാലടി സംസ്‌കൃത സർവകലാശാല; ‘അരിശം’ തീരുന്നില്ല; 4 പേരുടെ സസ്‌പെൻഷൻ വീണ്ടും നീട്ടി
kaladi sfi

03

print edition സംസ്‌കൃത സർവകലാശാല; നിലപാട്‌ തിരുത്തിക്കാൻ സെക്രട്ടറിയറ്റിലേക്ക്‌ 
ഉജ്വല വിദ്യാർഥി മാർച്ച്‌
SFI Protest

06

print edition വിദ്യാർഥി മാര്‍ച്ച് തടയാൻ മലിനജല പ്രയോഗം
deshabhimani section

Recommended

Deshabhimani
Home