Deshabhimani

പി കെ കാളൻ ഭവനപദ്ധതി ക്രമക്കേട്‌

ആരോപണ വിധേയയെ കുടുംബശ്രീ ജെൻഡർ ഡിപിഎം ആക്കാൻ നീക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 13, 2026, 01:37 AM | 1 min read

ആലപ്പുഴ

പട്ടികവർഗ വിഭാഗങ്ങൾക്കായി കുടുംബശ്രീ വഴി ജില്ലയിൽ നടപ്പിലാക്കിയ പി കെ കാളൻ ഭവനപദ്ധതിയിൽ ക്രമക്കേട്‌ കാട്ടിയതായി ആക്ഷേപമുള്ള ഉദ്യോഗസ്ഥയെ കുടുംബശ്രീ മിഷൻ ജെൻഡർ വിഭാഗം ജില്ലാ പ്രോഗ്രാം മാനേജരാക്കാൻ നീക്കം. മുസ്‌ലിം ലീഗിന്റെ ശക്‌തമായ ഇടപെടലാണ്‌ ഇതിന്‌ പിന്നിലെന്ന്‌ അറിയുന്നു. കുടുംബശ്രീ ജില്ലാ മിഷൻ മുൻ പ്രോഗ്രാം മാനേജർ മോൾജി റാഷിദിനെയാണ്‌ ജെൻഡർ വിഭാഗം ഡിപിഎം ആക്കാൻ നീക്കം നടക്കുന്നത്‌. മുൻപും ഇവർ ഇതേ വിഭാഗത്തിൽ ജോലി ചെയ്‌തിരുന്നു. ഇവരുടെ പല പ്രവർത്തനങ്ങളും വിവാദമായതോടെയാണ്‌ പദവിയിൽനിന്ന്‌ മാറ്റിയത്‌. പിന്നീട്‌ കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജരായിരിക്കെയാണ്‌ പി കെ കാളൻ ഭവനപദ്ധതിയിൽ ക്രമക്കേട്‌ കാട്ടിയെന്ന ആക്ഷേപം ഉയർന്നത്‌. തൈക്കാട്ടുശേരി ബ്ലോക്ക്‌ എസ്‌ ടി പ്രൊമോട്ടർ കെ ജെ നിജേഷ്‌ പരാതി നൽകിയതോടെയാണ്‌ വിവരം പുറത്തുവന്നത്‌. കെടുകാര്യസ്ഥത ചോദ്യം ചെയ്‌തതിന്‌ നിജേഷിനെ കള്ളക്കേസിൽ കുടുക്കാനും നീക്കമുണ്ടായി. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയ നിജേഷിനെ വിളിച്ച്‌ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചു. ഇത്‌ വിശദമാക്കി ഇവർക്കെതിരെ നിജേഷ്‌ കുടുംബശ്രീ സംസ്ഥാന മിഷന്‌ പരാതി കൊടുത്തതിനെ തുടർന്ന് ഇവരെ ജില്ലാ പ്രോഗ്രാം മാനേജർ സ്ഥാനത്തുനിന്ന്‌ മാറ്റുകയായിരുന്നു. ആലപ്പുഴ നഗരസഭ, പുന്നപ്ര, മണ്ണഞ്ചേരി, മാരാരിക്കുളം, ആര്യാട്‌ പഞ്ചായത്തുകളിൽ പി കെ കാളൻ ഭവനപദ്ധതിപ്രകാരം നിർമിച്ച വീടുകളിലാണ്‌ ക്രമക്കേട്‌ കണ്ടെത്തിയത്‌. വിവാദമായതോടെ തദ്ദേശമന്ത്രി അന്വേഷണത്തിന്‌ ഉത്തരവിട്ടു. എന്നാൽ, തദ്ദേശവകുപ്പ്‌ അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണം പ്രഹസനമായിരുന്നു. ഒന്നര മാസത്തിലേറെ കഴിഞ്ഞാണ്‌ അന്വേഷണ സംഘം എത്തിയത്‌. മോൾജി റാഷിദിനെ ഉൾപ്പെടുത്തിയാണ്‌ അന്വേഷണ സംഘം വീടുകളിൽ പോയത്‌. ഇവർ കാണിച്ച വീടുകളിൽ മാത്രമാണ്‌ അന്വേഷണം നടത്തിയതെന്നും ക്രമക്കേട്‌ കണ്ടെത്തിയ ഇടങ്ങളിൽ പോയില്ലെന്നും പരാതിയുണ്ട്‌. ഇവരെ രക്ഷിക്കാൻ മുസ്‌ലിംലീഗ്‌ കേന്ദ്രങ്ങൾ ശ്രമിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ്‌ ഇപ്പോൾ ജൻഡർ വിഭാഗം ഡിപിഎം ആക്കാനുള്ള നീക്കം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home