ad
Deshabhimani

print edition വടക്കൻ ജില്ലകളിൽ ശക്തമായ മഴ: 2 ജില്ലയിൽ ഇന്ന്‌ ഓറഞ്ച്‌ അലർട്ട്‌

heavy rain alert

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 03, 2026, 02:34 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ മഴ കനക്കുന്നു. വ്യാഴാഴ്‌ച കണ്ണൂർ, കാസർകോട്‌, കോഴിക്കോട്‌ ജില്ലകളിൽ ശക്തമായും വയനാട്‌, മലപ്പുറം ജില്ലകളിൽ വ്യാപകമായും മഴപെയ്തു. കാസർകോട്‌ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം റിപ്പോർട്ട്‌ ചെയ്തു. അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്നാണ്‌ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.


കണ്ണൂരും കാസർകോടും വെള്ളിയാഴ്‌ച അതിശക്ത മഴയ്ക്ക്‌ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട്‌ പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്‌. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home