ad
Deshabhimani

print edition യുഎസ്‌ ധാർഷ്ട്യത്തിന് മുന്നറിയിപ്പുമായി ഇറാൻ; ‘ഹോർമുസ് അമേരിക്കയുടെ കളിക്കളമല്ല'

Hormuz
വെബ് ഡെസ്ക്

Published on Jul 03, 2026, 01:51 AM | 1 min read

തെഹ്റാൻ: തന്ത്രപ്രധാന ഹോർമുസ് കടലിടുക്കിൽ മേധാവിത്വം സ്ഥാപിക്കാനുള്ള അമേരിക്കൻ സാമ്രാജ്യത്വനീക്കങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ സായുധസേന. ഹോർമുസ് കടലിടുക്ക് അധിനിവേശക്കാരായ അമേരിക്കയുടെ കളിക്കളമല്ലെന്നും, അത് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പരമാധികാര പരിധിയിലാണെന്നും സൈന്യം വ്യക്തമാക്കി.


ഈ ജലപാതയിലൂടെ കടന്നുപോകുന്ന എല്ലാ വാണിജ്യക്കപ്പലുകളും സുരക്ഷിത യാത്രയ്ക്കായി ഇറാൻ നിശ്ചയിച്ചിട്ടുള്ള സമുദ്രപാത തന്നെ ഉപയോഗിക്കണം. അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും. ഈ സുപ്രധാന ജലപാതയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുക എന്നത് ഇറാൻ സായുധസേനയുടെ വിട്ടുവീഴ്ചയില്ലാത്ത ‘റെഡ് ലൈൻ' ആണ്‌.


ഹോർമുസിൽ യുഎസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള ഇടപെടലുണ്ടായാൽ സായുധസേനയിൽനിന്ന് നിർണായകവും അതിവേഗത്തിലുള്ളതുമായ മറുപടി ലഭിക്കുമെന്നും ഇറാൻ സൈനിക ആസ്ഥാനമായ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് മുന്നറിയിപ്പ്‌ നൽകിയതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ ധാരണ ഒപ്പുവച്ചിട്ടും ഹോർമുസിൽ അടക്കം മേഖലയിൽ അമേരിക്ക നടത്തുന്ന അനാവശ്യ ഇടപെടലുകൾക്കെതിരെയുള്ള ശക്തമായ താക്കീതാണ് ഇറാന്റെ നിലപാട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home