ad
Deshabhimani

ഹോർമുസിൽ വീണ്ടും ആക്രമണം; കപ്പലിന് തീപിടിച്ചു, രണ്ട് നാവികർ കൊല്ലപ്പെട്ടു

Hormuz.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 23, 2026, 07:22 PM | 1 min read

തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം. കപ്പലിന് തീപിടിച്ച് രണ്ട് നാവികർ കൊല്ലപ്പെട്ടു. മറ്റു ജീവനക്കാരെയെല്ലാം സുരക്ഷിതരായി മാറ്റിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കപ്പലിൽ അജ്ഞാതമായ ഒരു പ്രൊജക്‌ടൈൽ ഇടിച്ചതായാണ് വിവരം.


ഹോർമുസ് കടലിടുക്കിൽ അടുത്തിടെ വീണ്ടും ഷെല്ലാക്രമണം ഉണ്ടായിട്ടുണ്ട്. മറ്റു രാജ്യങ്ങളുടെയും ഇറാന്റെയും കപ്പലുകൾക്ക് നേരെ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾ വർധിച്ച് വരികയാണ്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണവിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞിരിക്കുകയാണ്.


ഹോർമുസിനു സമീപത്ത് അമേരിക്കയുടെ ആക്രമണം ഇപ്പോഴും തുടരുകയാണ്. അതേസമയം, യമനിലേക്ക് സൗദി നടത്തിയ ആക്രമണത്തിൽ 10 പേർ മരിച്ചു. 14 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home