Deshabhimani

ഉത്തരാഖണ്ഡിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ചു; പ്രതിക്കായി തെരച്ചിൽ

newborn baby
വെബ് ഡെസ്ക്

Published on Nov 17, 2026, 07:56 AM | 1 min read

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ കുടുംബപരിചയക്കാരൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ തിങ്കളാഴ്ച വിദഗ്ധ ചികിത്സയ്ക്കായി ഋഷികേശിലെ എയിംസിലേക്ക് മാറ്റി. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത ഹരിദ്വാർ പോലീസ്, ഒളിവിൽ പോയ പ്രതിക്കായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് തിരച്ചിൽ ആരംഭിച്ചു.


ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിൽ നിന്നുള്ള കുടുംബം ഹരിദ്വാറിലെ ഒരു വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്. ബിഹാറിലെ ഭാഗൽപൂർ സ്വദേശിയായ പ്രതി അടുത്തിടെയാണ് ഇതേ ഫാക്ടറിയിൽ ജോലിക്ക് കയറിയതും കുടുംബത്തിന് സമീപം വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയതും.


ഞായറാഴ്ച രാത്രി കുഞ്ഞ് കരയുകയും അമ്മ പാചകത്തിരക്കിലായിരിക്കുകയും ചെയ്ത സമയത്താണ് പ്രതി വീട്ടിലെത്തിയത്. കുഞ്ഞിനെ ആശ്വസിപ്പിക്കാമെന്ന് പറഞ്ഞ് പ്രതി, കുഞ്ഞിനെ തന്റെ മുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അല്പസമയത്തിന് ശേഷം കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ, കുഞ്ഞിനെ അതീവ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. അമ്മയെ കണ്ടയുടൻ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.


വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ പോക്സോ ആക്ട് ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ ചുമത്തി കേസെടുത്തതായും, പ്രതിയെ പിടികൂടാൻ പ്രത്യേക പൊലീസ് സംഘം വിവിധയിടങ്ങളിൽ റെയ്ഡ് നടത്തുന്നുണ്ടെന്നും കോട്‌വാലി സ്റ്റേഷൻ ഹൗസ് ഓഫീസർ കുന്ദൻ സിംഗ് റാണ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home