ad
Deshabhimani

പറവൂർ താലൂക്ക് ഗവ. ആശുപത്രിയിൽ പൊതിച്ചോറ്‌ വിതരണം
 അഞ്ചുവർഷം പിന്നിട്ടു

dyfi

പറവൂർ താലൂക്ക് ഗവ. ആശുപത്രിയിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ 
നടക്കുന്ന പൊതിച്ചോറ്‌ വിതരണത്തിന്റെ ആറാം വാർഷികം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 03, 2026, 01:53 AM | 1 min read

പറവൂർ


​ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഗവ. ആശുപത്രിയിൽ നടന്നുവരുന്ന പൊതിച്ചോറ്‌ വിതരണം അഞ്ചുവർഷം പിന്നിട്ടു. ചിറ്റാറ്റുകര ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പൊതിച്ചോറ്‌ വിതരണവും വാർഷിക ആഘോഷവും കേക്ക് മുറിച്ച് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു.


എം എസ് അരുൺജി അധ്യക്ഷനായി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി മേഖലാ കമ്മിറ്റികൾ ശേഖരിക്കുന്ന 150 പൊതിച്ചോറുകളാണ് ദിവസവും മുടങ്ങാതെ വിതരണം ചെയ്യുന്നത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്, ജില്ലാ കമ്മിറ്റി അംഗം എൻ ശ്രേഷ, സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിഥിൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സി ബി ആദർശ്, പ്രസിഡന്റ്‌ പി ആർ സജേഷ്-കുമാർ, ട്രഷറർ അഖിൽ ബാവച്ചൻ, പി കെ നജാസ്, കെ എസ് പാർത്ഥൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home