ad
Deshabhimani

അയോദ്ധ്യ കൊള്ള

print edition അനിൽ മിശ്രയുടെ ബന്ധുക്കളിൽനിന്ന്‌ 30 ലക്ഷം പിടിച്ചെടുത്തു

AYODHYA TEMPLE.
വെബ് ഡെസ്ക്

Published on Jul 03, 2026, 01:12 AM | 1 min read

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രക്കൊള്ളയിൽ പ്രധാനിയായ ആർഎസ്‌എസ്‌ നേതാവ്‌ അനിൽ മിശ്രയുടെ ബന്ധു അനുകൽപ്പ്‌ മിശ്രയുടെയും ലവ്‌കുശ്‌ മിശ്രയുടെയും വീട്ടിൽനിന്ന്‌ അന്വേഷകസംഘം പിടിച്ചെടുത്തത്‌ 30 ലക്ഷം രൂപ. ക്ഷേത്രത്തിൽ പ്രതിമാസം 15,000 രൂപയ്‌ക്ക്‌ ജോലി ചെയ്യുന്നവരാണ്‌ അനുകൽപ്പും ലവ്‌കുശും.


പണത്തിന്‌ പുറമേ ഇവരുടെ ആഡംബര വീടും ഭൂമിയുമടക്കം കോടികളുടെ സ്വത്തും കണ്ടെത്തിയിട്ടുണ്ട്‌.

ഇരുവരും അനിൽ മിശ്രയുടെ ശുപാർശയിലാണ്‌ ജോലിയിൽ കയറിയത്‌. നരേന്ദ്ര മോദി അയോധ്യയിൽ പ്രാണപ്രതിഷ്‌ഠ നടത്തിയപ്പോൾ ‘യജമാൻ’ സ്ഥാനത്ത്‌ അനിൽ മിശ്രയായിരുന്നു. ആർഎസ്‌എസിന്റെ അവന്ത്‌ മേഖലയുടെ പ്രാന്ത്‌ കാര്യവാഹായിരുന്ന അനിൽ മിശ്ര തൊണ്ണൂറുകളുടെ തുടക്കത്തിലാണ്‌ ബാബ്‌റി മസ്‌ജിദ്‌ തകർക്കൽ പ്രസ്ഥാനത്തിന്റെ ഭാഗമായത്‌. മോഹൻ ഭാഗവതും മോദിയുമടക്കം മുതിർന്ന ആർഎസ്‌എസ്‌ – ബിജെപി നേതാക്കളുടെ വിശ്വസ്തനാണ്‌.

കേസിലെ പ്രതികളായ അവിനാശ്‌ ശുക്ലയുടെ വീട്ടിൽനിന്ന്‌ 20 ലക്ഷം, കരുണേഷ്‌ പാണ്ഡയിൽനിന്ന്‌ 18 ലക്ഷം, രമാകാന്ത്‌ മിശ്രയിൽനിന്ന്‌ ഏഴുലക്ഷം രൂപയും ആർഎസ്‌എസ്‌ നേതാവ്‌ ചമ്പത്‌ റായിയുടെ വിശ്വസ്‌തരായ ടിന്നു യാദവിന്റെയും മനീഷ്‌ യാദവിന്റെയും വീട്ടിൽനിന്ന്‌ നിന്ന്‌ മൂന്നുലക്ഷം രൂപയും അന്വേഷണസംഘം പിടിച്ചെടുത്തു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home