ad
Deshabhimani

സെൻസസ്‌ നടക്കട്ടെ; കുട്ടികൾ പഠിക്കണ്ട

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 03, 2026, 01:06 AM | 1 min read

കോഴിക്കോട്‌

അധ്യാപകരെ കൂട്ടത്തോടെ സെൻസസ്‌ ചുമതല ഏൽപ്പിച്ചതോടെ പൊതുവിദ്യാലയങ്ങളിലെ അധ്യയനം താറുമാറായി. സെൻസസിന്‌ നിയോഗിക്കപ്പെട്ട അധ്യാപകർക്ക്‌ പത്ത്‌ ദിവസം പൂർണമായോ 20 ദിവസം ഭാഗികമായോ അവധി അനുവദിച്ച്‌ സർക്കാർ ഉത്തരവായെങ്കിലും സ്കൂളുകളിൽ പകരം സംവിധാനമില്ല. നേരത്തെ എസ്‌ഐആർ അടക്കമുള്ള ചുമതലകൾ അധ്യാപകരെ ഏൽപ്പിക്കുമ്പോൾ താൽക്കാലിക അധ്യാപകരെ നിയമിച്ചിരുന്നു. ഇക്കുറി അത്തരത്തിലുള്ള ആലോചനകളൊന്നും സർക്കാർതലത്തിലുണ്ടായിട്ടില്ല.

മൂന്നും നാലും അധ്യാപകർ മാത്രമുള്ള എൽപി സ്കൂളുകളിലാണ്‌ പ്രതിസന്ധി രൂക്ഷം. ഇത്തരം സ്കൂളിൽ പലയിടത്തും ഭൂരിഭാഗം അധ്യാപകർക്കും സെൻസസ്‌ ഡ്യൂട്ടിയുണ്ട്‌. പലയിടത്തും പ്രധാനാധ്യാപകരുമില്ല. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ്‌ ഉൾപ്പെടെ സ്‌കൂളിലെ ദൈനംദിന ചുമതലകൾ മറ്റു അധ്യാപകരുടെ തലയിലാണ്‌. ഇതിനിടയിലാണ്‌ സെൻസസ്‌ ഡ്യൂട്ടി.

പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ തന്നെ അധ്യാപകരില്ലാത്തത്‌ ഗുരുതര പ്രതിസന്ധിയാണെന്ന്‌ അധ്യാപകരും രക്ഷിതാക്കളും പരാതിപ്പെടുന്നു. യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയത്‌ മുതൽ പൊതുവിദ്യാഭ്യാസ മേഖലയിൽ നാഥനില്ലാത്ത അവസ്ഥയാണ്‌.

പല സ്‌കൂളുകളിലും അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്‌. ജില്ലയുടെ വിദ്യാഭ്യാസ കാര്യങ്ങൾക്ക്‌ നേതൃത്വം നൽകേണ്ട ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണ്‌. പല ഉപജില്ലകളിലും ഡിഇഒയുമില്ല.

ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാതെ ഭരണാനുകൂല സംഘടനാ നേതാക്കളാണ്‌ എല്ലാ കാര്യവും നിയന്ത്രിക്കുന്നത്‌. ഇതിലും പ്രതിഷേധം ശക്തമാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home