print edition കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്‌ക്കണം; അലയടിച്ച് എസ്‌എഫ്‌ഐ പ്രതിഷേധം


സ്വന്തം ലേഖകൻ
Published on Jul 03, 2026, 01:07 AM | 1 min read
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്‌ക്കണം, എൻടിഎ പിരിച്ചുവിടണം എന്നീ ആവശ്യങ്ങളുയർത്തിയുള്ള എസ്‌എഫ്‌ഐയുടെ രാജ്യവ്യാപാക പ്രക്ഷോഭം പുരോഗമിക്കുന്നു. ഡൽഹി, രാജസ്ഥാൻ, യുപി എന്നിവിടങ്ങളിലാണ് വ്യാഴാഴ്‌ച പ്രതിഷേധങ്ങളുണ്ടായത്. ബുധനാഴ്‌ച രാത്രി ത്രിപുരയിലും വിദ്യാർഥികൾ സംഘടിച്ചിരുന്നു.
ഡൽഹിയിൽ ജെഎൻയു പ്രധാന ഗേറ്റിന് സമീപം സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമൺ ഉദ്‌ഘാടനം ചെയ്തു. വിദ്യാർഥികൾ ധർമേന്ദ്ര പ്രധാന്റെ കോലം കത്തിച്ചു. രാജസ്ഥാനിലെ പരിപാടി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സുഭാഷ് ജാഖഡ് ഉദ്‌ഘാടനം ചെയ്തു. ജുൻജുനുവിൽ സംഘടിപ്പിച്ച പന്തംകൊളുത്തി പ്രകടനത്തിൽ നിരവധിപേർ പങ്കെടുത്തു.
യുപി സുൽത്താൻപൂരിലെ ജില്ലാ കലക്‌ടറേറ്റിലേക്ക് മാർച്ച് നടത്തി. ത്രിപുര അഗർത്തലയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ ചിത്രത്തിന് മുന്നിൽ മെഴുകുതിരികൾ കത്തിച്ച് പ്രതിഷേധിച്ചു. ജമ്മു കശ്‌മീർ, മധ്യപ്രദേശ്, കേരളം, കർണാടക എന്നിവടങ്ങളിലാണ് വെള്ളിയാഴ്‌ച പ്രക്ഷോഭപരിപാടികൾക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.











0 comments