Deshabhimani

ഓൺലൈൻ തട്ടിപ്പ്: കുവൈത്തിൽ 3 മാസത്തിൽ 621 പരാതി

online fraud
വെബ് ഡെസ്ക്

Published on Oct 28, 2026, 02:24 PM | 1 min read

കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്നുമാസത്തിനിടെ ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കുവൈത്തിൽ 621 പരാതികൾ ലഭിച്ചതായി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക-്‌നോളജി അതോറിറ്റി. കൂടുതൽ പരാതികൾ വെബ്സൈറ്റുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചാണ്. ഇത്തരത്തിലുള്ള 276 പരാതി ലഭിച്ചു.


സമൂഹമാധ്യമങ്ങൾ വഴി 163, ഫോൺ കോളുകൾ വഴി 104, വാട്സാപ് വഴി 76, എസ്‌എംഎസ്‌ വഴി രണ്ട് എന്നിങ്ങനെയാണ് മറ്റു പരാതികളുടെ കണക്ക്.


ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോഴും അപരിചിതമായ ലിങ്കുകൾ തുറക്കുമ്പോഴും കൂടുതൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത കണക്കുകൾ വ്യക്തമാക്കുന്നു. വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും കൈമാറുന്നതിലും കരുതൽ അനിവാര്യമാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home