കുവൈത്തിൽ ജിസിസി റെസിഡൻസിയുള്ളവർക്ക് ഓൺ അറൈവൽ വിസക്കൊപ്പം മൾട്ടിപ്പിൾ എൻട്രി

VISA

Image: Gemini AI

avatar
സ്വന്തം ലേഖകൻ

Published on Aug 18, 2025, 01:05 PM | 1 min read

കുവൈത്ത് സിറ്റി : ജിസിസി രാജ്യങ്ങളിലെ റെസിഡൻസി പെർമിറ്റ് കൈവശമുള്ളവർക്ക് ഇനി കുവൈത്തിൽ ഓൺ അറൈവൽ വിസയ്ക്കൊപ്പം ഒരു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസയും ലഭ്യമാകും. ടൂറിസ്റ്റ് വിസയും ബിസിനസ് വിസയും എന്നീ രണ്ട് വിഭാഗങ്ങളിലാണ് ഈ സൗകര്യം. ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ പ്രത്യേക പ്രൊഫഷണൽ വിഭാഗങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ കുവൈത്തിന്റെ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴിയാണ് സമർപ്പിക്കേണ്ടത്.


ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ബിസിനസ് വിസയ്ക്ക് ബന്ധപ്പെട്ട ബിസിനസ് സ്ഥാപനങ്ങൾ വഴിയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ പോർട്ടൽ വഴി അപേക്ഷിച്ചാൽ അഞ്ച് മിനിറ്റിനകം ഇ- വിസ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷകർക്ക് കുറഞ്ഞത് ആറുമാസത്തേക്ക് സാധുവായ ജിസിസി റെസിഡൻസി പെർമിറ്റ് ഉണ്ടായിരിക്കണം.


നിയമ മേഖലയിൽ പ്രവർത്തിക്കുന്ന ജഡ്ജിമാർ, പ്രോസിക്യൂട്ടേഴ്സ്, അഭിഭാഷകർ, ബിസിനസ്മാൻ, മാനേജർമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, നയതന്ത്രജ്ഞർ, സർവകലാശാലാ പ്രഫസർമാർ, സ്ഥാപനങ്ങളിലെ ഷെയർഹോൾഡർമാർ, ഡയറക്ടർമാർ, എഞ്ചിനീയർമാർ, കൺസൾട്ടന്റുകൾ, മാധ്യമപ്രവർത്തകർ, സിസ്റ്റം അനലിസ്റ്റുകൾ, കമ്പ്യൂട്ടർ പ്രോഗ്രാമർമാർ, പൈലറ്റുകൾ എന്നിവർക്ക് ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി സൗകര്യത്തോടെയുള്ള ടൂറിസ്റ്റ് വിസ ലഭിക്കും. എന്നാൽ, ഓരോ പ്രവേശനത്തിലും പരമാവധി ഒരുമാസം മാത്രമേ കുവൈത്തിൽ താമസിക്കാനാകൂ. വിസാ ഫീസ് 15 ദിനാർ ആയി നിശ്ചയിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home