കുവൈത്തിൽ തൊഴിൽ പരിശോധനയ്ക്ക് ക്യുആർ കോഡ്

കുവൈത്ത് സിറ്റി : തൊഴിൽ പരിശോധനകൾ സുഗമമാക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളുടെ പ്രവേശന കവാടത്തിൽ ഇലക്ട്രോണിക് ഹാജർ നയവും ക്യുആർ കോഡും വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് കുവൈത്ത് മാനവശേഷി പൊതു അതോറിറ്റി തൊഴിലുടമകൾക്ക് നിർദേശം നൽകി.
പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് ക്യുആർ കോഡ് സ്കാൻ ചെയ്ത് സ്ഥാപനത്തിലെ ഹാജർ നയം പരിശോധിക്കാനും ജീവനക്കാരുടെ ജോലിയിൽ പ്രവേശിക്കുന്നതും മടങ്ങുന്നതുമായ സമയരേഖകൾ സ്ഥിരീകരിക്കാനും കഴിയുന്ന വിധത്തിലായിരിക്കണം സംവിധാനം.
നിർദേശം കൃത്യമായി പാലിക്കുന്നത് തൊഴിൽസ്ഥലങ്ങളിലെ പ്രവർത്തനം കൂടുതൽ ക്രമപ്പെടുത്തുന്നതിനും പരിശോധനാ നടപടികൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കുന്നതിനും സഹായിക്കുമെന്ന് പിഎഎം വ്യക്തമാക്കി.










0 comments