ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി ക്രിക്കറ്റ് ടൂർണമെന്റ്

ജിദ്ദ : ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി അക്ക്നെസ് കമ്പനി വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റിൽ പെപ്പർ പാലസ് യാമ്പു ജേതാക്കളായി. ക്രിക്ക് റാബിഖ്‌നെ പത്ത് റൺസിന് പരാജയപ്പെടുത്തിയാണ് പെപ്പർ പാലസ് വിജയിച്ചത്. യാമ്പു, റാബിഖ്, ഉംലജ് എന്നിവടങ്ങളിലെ പത്തു ടീമുകൾ യാമ്പു റോയൽ കമ്മീഷൻ യാക്ക സ്റ്റേഡിയത്തിൽ മാറ്റുരച്ചു. ടൂർണ്ണമെന്റിലെ മികച്ച കളിക്കാരൻ, മികച്ച ബൗളർ എന്നീ പുരസ്‌കാരങ്ങൾ പെപ്പർ പാലസിന്റെ അദ്നാൻ ഇജാസ് നേടി. മികച്ച ബാറ്റ്‌സ്മാനുള്ള പുരസ്‌കാരം പെപ്പർ പാലസിന്റെ ദാവൂദ് കരസ്ഥമാക്കി.
ജിദ്ദ നവോദയ യാമ്പു ഏരിയ രക്ഷധികാരി അജോ ജോർജ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. മത്സരത്തിന്റെ സ്പോൺസർമാരായ അക്ക്നെസ് ബ്രിഡ്ജ് ട്രേഡ്, സ്പാനിഷ് ഹോം, ജി- മാർട്ട്, റീം അൽ ഔല ട്രേഡിങ് കമ്പനി, മുനീറാ ട്രാവൽസ്, പെപ്പർ പാലസ് റെസ്റ്റോറന്റ് എന്നിവരുടെ പ്രതിനിധികൾ, യാമ്പുവിലെ വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.
വിന്നേഴ്സ് ട്രോഫി നവോദയ യാമ്പു രക്ഷധികാരി അജോ ജോർജും റണ്ണേഴ്സ് ട്രോഫി ടൂർണ്ണമെന്റ് കൺവീനർ ബിജു വെളിയാംമ്മറ്റവും കൈമാറി. ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റിയംഗങ്ങളായ ബിഹാസ് കരുവാരകുണ്ട്, രാജീവ് തിരുവല്ല, എ പി സാക്കിർ, ശ്രീകാന്ത് നീലകണ്ഠൻ, ഷൌക്കത്ത് മണ്ണാർക്കാട്, ഗോപി മന്ത്രവാദി, ജോമോൻ ജോസഫ് തായങ്കരി, നിസാമുദ്ദീൻ കല്ലറ, ബാബു ആന്റണി, സമീർ മൂച്ചിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ഏരിയ സ-്‌പോർട്സ് കൺവീനർ ബിജു വെളിയാംമ്മറ്റം നന്ദി പറഞ്ഞു.










0 comments