ad
Deshabhimani

ആൽ മെയ്ദാൻ സ്ട്രീറ്റ് വികസനം; 116 കോടി ദിർഹത്തിന്റെ പദ്ധതിക്ക് കരാർ

al meydan
വെബ് ഡെസ്ക്

Published on Sep 05, 2026, 03:11 PM | 2 min read

ദുബായ് : ദുബായിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി ആൽ മെയ്ദാൻ സ്ട്രീറ്റ് വികസിപ്പിക്കുന്നതിന് 116.1 കോടി ദിർഹത്തിന്റെ കരാർ നൽകി ആർടിഎ. രണ്ട് കരാറുകളിലായാണ് പദ്ധതി നടപ്പാക്കുന്നത്. 2028 അവസാനത്തോടെ നിർമാണം പൂർത്തിയാക്കും. ആൽ മെയ്ദാൻ സ്ട്രീറ്റ് വികസന പദ്ധതിയിൽ 3.7 കിലോമീറ്റർ നീളത്തിൽ പാലങ്ങളും 17 കിലോമീറ്റർ റോഡുകളും സൈക്കിൾ പാതകളും ഉൾപ്പെടും. വികസനം പൂർത്തിയാകുന്നതോടെ വിവിധ റസിഡൻഷ്യൽ, വികസന മേഖലകളിലായി 5 ലക്ഷത്തിലധികം പേർക്ക് പ്രയോജനം ലഭിക്കും.


ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിൽനിന്ന് ഉം സുഖീം സ്ട്രീറ്റിലേക്കാണ് പ്രധാന പദ്ധതി. അൽ ഖൈൽ റോഡ്, ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ്, അൽ മറാബിഅ സ്ട്രീറ്റ് എന്നിവയുമായുള്ള പ്രധാന കവലകളും, അൽ മറാബിയ സ്ട്രീറ്റ് ദിശയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്‌ എന്നിവയും പദ്ധതിയിൽ ഉൾപ്പെടും.


​വടക്ക്–തെക്ക് ദിശയിലെ പ്രധാന റോഡുകളുടെ ഗതാഗതശേഷി 18 ശതമാനം വർധിപ്പിക്കാനും അൽ മനാമ സ്ട്രീറ്റിൽനിന്നും ദുബായ്–അൽ ഐൻ റോഡിൽനിന്നും ഉം സുഖീം സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 30 മിനിറ്റിൽനിന്ന് 10 മിനിറ്റായി കുറയ-്‌ക്കാനും ലക്ഷ്യമിടുന്നു. ​ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിൽനിന്ന് ഉം സുഖീം സ്ട്രീറ്റിലേക്കുള്ള ആൽ മെയ്ദാൻ സ്ട്രീറ്റും ദുബായ് ഹിൽസിൽനിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള അൽ മറാബിഅ സ്ട്രീറ്റും ഉൾപ്പെടെ 14 കിലോമീറ്റർ ഭാഗമാണ് ആദ്യഘട്ടത്തിൽ വികസിപ്പിക്കുക.


ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിൽനിന്ന് അൽ ഖൈൽ റോഡ് വഴി മസ്കത്ത് സ്ട്രീറ്റിലേക്കുള്ള ആൽ മെയ്ദാൻ സ്ട്രീറ്റിന്റെ ഭാഗമാണ് രണ്ടാംകരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആൽ മെയ്ദാൻ സ്ട്രീറ്റിനെ ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന രണ്ട് കിലോമീറ്റർ പുതിയ റോഡും നിർമിക്കും.


ആൽ മെയ്ദാൻ–മസ്കത്ത് സ്ട്രീറ്റ് സിഗ്നൽ കവല മൾട്ടി ലെവൽ ഇന്റർചേഞ്ചാക്കി മാറ്റും. ഇതോടെ എല്ലാ ദിശകളിലേക്കും സിഗ്നൽ തടസമില്ലാതെ വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും. സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി സമഗ്രമായ സൈക്കിൾ പാത ശൃംഖലയും ആൽ മെയ്ദാൻ സ്ട്രീറ്റിന് അടിയിലൂടെയുള്ള അണ്ടർപാസുകളും പദ്ധതിയുടെ ഭാഗമായി നിർമിക്കും. നിലവിലുള്ള സൈക്കിൾ പാതകളുമായി ഇവ ബന്ധിപ്പിച്ച് സുരക്ഷിതവും തടസ്സമില്ലാത്തതുമായ സുസ്ഥിര ഗതാഗത സൗകര്യം ഒരുക്കും.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home