ad
Deshabhimani

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

rain kerala

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Sep 05, 2026, 03:25 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


നേരത്തെയുണ്ടായിരുന്ന കനത്ത മഴയ്ക്ക് ശമനമുണ്ടായതിനാൽ സംസ്ഥാനത്ത് പരക്കെ താപനില ഉയർന്നിട്ടുണ്ട്. തീരദേശപ്രദേശങ്ങളിൽ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.


മത്സ്യബന്ധനത്തിന് ഭാഗികമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളം - കര്‍ണാടകം - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. ഓണക്കാലത്തെ മഴമൂലം വലിയ നാശനഷ്ടമൊന്നുമുണ്ടായിട്ടില്ലെങ്കിലും അതിനു ശേഷമുള്ള ഇടവേളയിൽ കനത്ത ചൂട് തുടരുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home