ad
Deshabhimani

വീണ്ടും ഇരുട്ടിലാക്കി ലോഡ്‌ ഷെഡ്ഡിങ്; ഇന്നും വൈകുന്നേരം 6 മുതൽ 12 വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

load shedding
വെബ് ഡെസ്ക്

Published on Sep 05, 2026, 03:24 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുട്ടിലാക്കി വീണ്ടും ലോഡ്‌ ഷെഡ്ഡിങ്‌. ശനിയാഴ്ചയും സംസ്ഥാനത്ത് വൈകുന്നേരം ആറു മണിക്കും 12 മണിക്കുമിടയിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായിവരുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടെന്ന് കാട്ടി ജനങ്ങളെ വീണ്ടും ഇരുട്ടിലാക്കാനാണ് സർക്കാരിന്റെ നീക്കം.


യുഡിഎഫ് സർക്കാരിന്റെ ആസൂത്രണമില്ലായ്മയാണ് വൈദ്യതി പ്രതിസന്ധിയിലേക്ക് സംസ്ഥാനെത്തെ എത്തിച്ചത്. വൈദ്യുതി മന്ത്രി സണ്ണി ജോസഫ്‌ വീഴ്‌ച പരിഹരിക്കാൻ ഒന്നും ചെയ്യുന്നുമില്ല. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത് 10 വർഷം വെൈദ്യുതി മുടക്കമേയില്ലായിരുന്നു. ഇപ്പോൾ ലോഡ്ഷെഡിങ്ങും, അമിതവിലയ്‌ക്ക്‌ വൈദ്യുതിവാങ്ങുന്നതിന്റെ ഇരട്ടപ്രഹരവും ജനങ്ങളുടെ മേൽ യുഡിഎഫ്‌ അടിച്ചേൽപ്പിക്കുകയാണ്.


ഇതിന് പുറമെ വൈദ്യുതി മേഖലയിലെ പ്രതിസന്ധി സംസ്ഥാനത്തെ വ്യവസായ മേഖലയെയും പ്രതികൂലമായി ബാധിക്കുകയാണ്. പത്ത് വർഷം വൈദ്യുതി ഇല്ലാത്തത് മൂലം വ്യവസായ സംരംഭങ്ങള്‍ക്ക് പ്രവർത്തനങ്ങൾ നിർത്തി വെക്കേണ്ടി വന്നിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതി മാറി. വൈദ്യുതി നിയന്ത്രണങ്ങൾ മൂലം ചെറുകിട സംരഭങ്ങള്‍ അടച്ച് പൂട്ടുകയാണ്. വൈദ്യുതി വില വർധകൂടി വരുന്നതോടെ വ്യവസായ മേഖല പൂർണ്ണമായും സ്തംഭിക്കും.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home